കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോകമെങ്ങും കൊവിഡ്-19 പ്രതിരോധത്തിനായുള്ള കഠിന ശ്രമത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേരളമാണ്. കേന്ദ്രത്തിന്റെ ഉത്തേജക പാക്കേജുകളോ കേരളത്തിന്റെ കോവിഡ് പാക്കേജോ മതിയാവില്ല ഈ പ്രതിസന്ധി മറികടക്കാന്‍ എന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Donation

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് 25 ലക്ഷം രൂപ സംഭാവന നല്‍കി. ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ സോജന്‍ വി അവിറാച്ചനും സീനയര്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ചാള്‍സ് മാത്യൂസും ചേര്‍ന്നാണ് 25 ലക്ഷം രൂപയുടെ ഡിഡി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് കൈമാറിയത്.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

കൊവിഡ് 19 പ്രതിരോധത്തിനായി സംഭാവന നല്‍കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് അധികനാള്‍ ആയിട്ടില്ല. ഇതുവരെ ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി മാത്രം 7 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ കോടിക്കണക്കിന് രൂപ വ്യക്തികളും സ്ഥാപനങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

English summary
Coronavirus: Indian Cooperative Credit Society Limited dobated 25 Laksh to CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X