കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ പരിശോധന

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ പരിശോധന നടത്തുന്നു. ശബരിമലയില്‍ മാസപൂജയ്‌ക്കെത്തുന്ന തീര്‍ത്ഥാടകരെ പമ്പയില്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുകയും പനിയുള്ളവരെ ആശുപത്രിയിലേക്കു മാറ്റുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam

കൊറോണ; 10 ചോദ്യങ്ങളുമായി മോഹന്‍ലാല്‍, ഉത്തരം നല്‍കി ഡോക്ടര്‍, ആശങ്കയല്ല, വേണ്ടത് ജാഗ്രതയാണ്കൊറോണ; 10 ചോദ്യങ്ങളുമായി മോഹന്‍ലാല്‍, ഉത്തരം നല്‍കി ഡോക്ടര്‍, ആശങ്കയല്ല, വേണ്ടത് ജാഗ്രതയാണ്

പനി സ്ഥിരീകരിക്കുന്നവരെ മലകയറാന്‍ അനുവദിക്കില്ല. പനിയുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റും. ഈ വിവരം ഡിഎസ്ഒയെ അറിയിക്കും. ഐസലേഷനില്‍ പ്രവേശിപ്പിക്കുന്നവരുടെ തൊണ്ടയിലെ ശ്രവം പരിശോധനയ്ക്ക് അയക്കുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടവരെ അഡ്മിറ്റ് ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 sabarimala

പമ്പയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണു മൂന്നു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 13ന് വൈകിട്ട് നാലു മുതല്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നത്. ഇന്ന് (മാര്‍ച്ച് 14) രാവിലെ എട്ട് വരെ 1300 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചു.

ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇന്ന് (മാര്‍ച്ച് 14) രാവിലെ എട്ട് വരെ 80 പേരാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ ഒ.പിയില്‍ ചികിത്സയ്ക്ക് എത്തിയത്. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയും മുത്തൂറ്റ് ആശുപത്രിയുമാണ് രണ്ടു ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എത്തിച്ചത്.

തിരുവനന്തപുരത്ത് 3 പെണ്‍കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കടലില്‍ നിന്നും കണ്ടെടുത്തുതിരുവനന്തപുരത്ത് 3 പെണ്‍കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കടലില്‍ നിന്നും കണ്ടെടുത്തു

അതേസമയം, കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിക്കാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും അയച്ചതില്‍ കഴിഞ്ഞ മാര്‍ച്ച് 13 രാത്രി വൈകിവന്ന എട്ടു പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും കളക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധന ഫലവും ഉടന്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേരുടെ രണ്ടു സെറ്റ് പരിശോധനാ ഫലവും ലഭിക്കാനുണ്ട്.

ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തവര്‍ 14 ദിവസം കര്‍ശനമായി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും ഇനിയും സൂക്ഷിക്കേണ്ട സമയംതന്നെയാണ്. ചെങ്ങന്നൂരില്‍ കഴിഞ്ഞദിവസം മരിച്ച വ്യക്തിക്ക് കോവിഡ് 19 മായി ബന്ധമില്ലെന്നും പിബി ന്യൂഹ് വ്യക്തമാക്കി.

English summary
Coronavirus: infrared thermometer test sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X