കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ജാഗ്രത: സ്വര്‍ണ വ്യാപാര ശാലകള്‍ മാര്‍ച്ച് 25 വരെ അടച്ചിടും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ സ്വര്‍ണ വ്യാപാര ശാലകള്‍ മുഴുവന്‍ മാര്‍ച്ച് 25 വരെ അടച്ചിടാന്‍ തീരുമാനം. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

കോവിഡ് 19 ന്റെ സാമൂഹിക വ്യാപനം തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് സ്വര്‍ണ വ്യാപാര ശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത് എന്ന് പ്രസിഡന്റ് ഡോ ബി ഗോവിന്ദന്‍ (ഭീമ ജ്വല്ലേഴ്‌സ്), ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ (അര്‍ച്ചന ജ്വല്ലറി), ട്രഷറര്‍ അഡ്വ എസ് അബ്ദുള്‍ നാസര്‍ (കോയിക്കല്‍ ജ്വല്ലേഴ്‌സ്) എന്നിവര്‍ അറിയിച്ചു.

Gold

84,000 ഇന്ത്യക്കാർക്ക് ഒരു ഐസൊലേഷൻ ബെഡ്, 36,000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡ്!!! കൊറോണ പടര്‍ന്നാൽ... 84,000 ഇന്ത്യക്കാർക്ക് ഒരു ഐസൊലേഷൻ ബെഡ്, 36,000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡ്!!! കൊറോണ പടര്‍ന്നാൽ...

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയില്‍ ആണ് കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത അപൂര്‍വ്വം ജില്ലകള്‍ മാത്രമേ ഉള്ളൂ. സംസ്ഥാനത്തെ 10 ജില്ലകള്‍അടച്ചിടണം എന്ന് കേന്ദ്ര നിര്‍ദ്ദേശം വന്നിരുന്നു. ദേശീയ തലത്തില്‍ 75 ജില്ലകള്‍ അടച്ചിടാന്‍ ആണ് കേന്ദ്ര നിര്‍ദ്ദേശം.

ഇതിനിടെ പല സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Coronavirus: Jewellery shops in Kerala will remain closed till March 25, says All Kerala Gold and Silver Merchants Association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X