കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് 19 രോഗ സംശയത്തെ തുടര്‍ന്ന് തിരുവന്തപുരം ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് ജില്ലയില്‍ കോവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. കോവിഡ് 19 രോഗ സംശയത്തെ തുടര്‍ന്ന് തിരുവന്തപുരം ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് ജില്ലയില്‍ കോവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റേയും മുന്‍സിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കുംകമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും

corona

എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി. ടൂറിസം മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് കോവിഡ് 19 രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തി വരുന്നു. സംശയമുള്ളവരെ അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെയാണ് നിരീക്ഷണത്തിലാക്കുന്നത്.

എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയിലാക്കുന്നു. സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റ് ആശുപത്രികളില്‍ പോകാതെ നേരെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം സജ്ജമാണ്. ഇതോടൊപ്പം ബോധവത്ക്കണവും ശക്തമാക്കിയിട്ടുണ്ട്.

അമ്മയെ അപമാനിച്ചു, അനിയനെ തല്ലി; നടന്‍ വിശാലിനെതിരെ ആരോപണവുമായി സംവിധായകന്‍ മിഷ്കിന്‍അമ്മയെ അപമാനിച്ചു, അനിയനെ തല്ലി; നടന്‍ വിശാലിനെതിരെ ആരോപണവുമായി സംവിധായകന്‍ മിഷ്കിന്‍

 '10 വിമത എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരും'; പ്രതീക്ഷയര്‍പ്പിച്ച് കമല്‍നാഥും പാര്‍ട്ടിയും '10 വിമത എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരും'; പ്രതീക്ഷയര്‍പ്പിച്ച് കമല്‍നാഥും പാര്‍ട്ടിയും

English summary
Coronavirus; K K Shailaja about precautions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X