കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ജാഗ്രത: കല്യാണ്‍ സില്‍സ്‌ക് ഷോറുമൂകള്‍ക്ക് മാര്‍ച്ച് 31 വരെ മുടക്കം

  • By Desk
Google Oneindia Malayalam News

തൃശൂർ: കൊറോണ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചേക്കാം എന്ന ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷ കണക്കിലെടുത്ത് കല്യാണ്‍ സില്‍ക്‌സിന്റെ എല്ലാ ഷോറൂമുകള്‍ക്കും മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 31 വരെ മുടക്കമായിരിക്കും. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ ടിസ് പട്ടാഭിരാരാമന്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തുന്നതിനായി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ മാര്‍ച്ച് 23 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും ടിഎസ് പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.

Kalyan

84,000 ഇന്ത്യക്കാർക്ക് ഒരു ഐസൊലേഷൻ ബെഡ്, 36,000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡ്!!! കൊറോണ പടര്‍ന്നാൽ... 84,000 ഇന്ത്യക്കാർക്ക് ഒരു ഐസൊലേഷൻ ബെഡ്, 36,000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡ്!!! കൊറോണ പടര്‍ന്നാൽ...

ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ വൈറസ് ഭീതിയില്‍ ആണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ ആണ് തീരുമാനം മാര്‍ച്ച് 31 വരെ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറും, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ദേശീയ തലത്തില്‍ 75 ജില്ലകളില്‍ ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അതിനിടെ തമിഴ്‌നാട്ടില്‍ ജനത കര്‍ഫ്യു മാര്‍ച്ച് 23 പുലര്‍ച്ചെ അഞ്ച് മണി വരെ നീട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ തീവണ്ടി ഗതാഗതം മാര്‍ച്ച് 25 വരെ നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.

English summary
Coronavirus: Kalyan Silks Showrooms will be closed till March 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X