കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ചേര്‍ത്തുനിര്‍ത്തി കേരളം...; ഹെല്‍പ് ഡെസ്‌കുകള്‍ ഒരുങ്ങി, കൂടാതെ ടെലി മെഡിസിനും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോകമെങ്ങും കടന്നുചെന്നിട്ടുള്ളവരാണ് മലയാളികള്‍. അത് നമ്മുടെ സ്വകാര്യ അഹങ്കാരവും ആയിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ ഒരു മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ ആധിയായി മാറുകയാണ് ഈ സ്വകാര്യ അഹങ്കാരം.

മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും എല്ലാം കൊവിഡ് പടര്‍ന്നുപിടിച്ചിരിക്കുന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മാത്രമേ മരിച്ചിട്ടുള്ളു. എന്നാല്‍ കേരളത്തിന് പുറത്ത് , അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

ഈ ഘട്ടത്തില്‍ സംസ്ഥാനം പ്രവാസികളെ ഒരുതരത്തിലും കൈവിടില്ല, ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കേരളത്തിലുള്ളവരേക്കാള്‍ ഒരുപക്ഷേ കൂടുതല്‍ കേരളീയരാണ് പ്രവാസികള്‍ എന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഏറ്റവും പുതിയ വിശേഷങ്ങള്‍ ഇങ്ങനെ...

ഹെല്‍പ് ഡെസ്‌കുകള്‍

ഹെല്‍പ് ഡെസ്‌കുകള്‍

മലയാളികള്‍ ഏറെയുള്ള വിദേശ രാജ്യങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കുക എന്നത് നിര്‍ണായകമായ കാര്യമാണ്. നിലവില്‍ 5 രാജ്യങ്ങളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി അറിയിച്ചുള്ളത്. മേഖലകളിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നിട്ടള്ളത്.

 സഹകരണം കിട്ടും

സഹകരണം കിട്ടും

മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളേയും വിവിധ സംഘടനകളേയും ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നോര്‍ക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കാന്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭയക്കേണ്ട... ഡോക്ടറെ കാണാം

ഭയക്കേണ്ട... ഡോക്ടറെ കാണാം

പല രാജ്യങ്ങളിലും ആരോഗ്യ സേവനങ്ങള്‍ ലഭിക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. എന്തായാലും ഇക്കാര്യത്തില്‍ പ്രവാസി മലയാളികള്‍ ഭയക്കേണ്ടതില്ലെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കുന്നത്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും. കേരളത്തിലെ ഡോക്ടര്‍മാരുമായി വീഡിയോ കോള്‍ മുഖേനയോ ഓഡിയോ കോള്‍ വഴിയോ പ്രവാസികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സാഘിക്കും.

കൃത്യമായ പദ്ധതി

കൃത്യമായ പദ്ധതി

ഇത് വെറും ഒരു പ്രഖ്യാപനം അല്ല. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം പ്രവാസികള്‍ക്ക് അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിക്കാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാവുക. ജനറല്‍ മെഡിസിന്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി. ഒഫ്താല്‍മോളജി എന്നീ മേഖലകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് പ്രവാസികള്‍ക്ക് ലഭ്യമാവുക.

വിദ്യാര്‍ത്ഥികള്‍ക്കും

വിദ്യാര്‍ത്ഥികള്‍ക്കും

വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ്‌സ് രജിസ്‌റ്റേഷന്‍ ചെയ്യുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാനയാത്രക്കൂലിയില്‍ ഇളവും ലഭ്യമാക്കും എന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുളളത്.

English summary
Coronavirus: Kerala with special considerations towards its expats in other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X