കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിലെ കുട്ടികള്‍.... അവരുടെ കുറിപ്പുകളും ചിത്രങ്ങളും ഞങ്ങള്‍ക്ക് അയക്കൂ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. മാര്‍ച്ച് 24 ന് അര്‍ദ്ധരാത്രി തുടങ്ങിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് ആണ് അവസാനിക്കുക.

ലോക്ക് ഡൗണ്‍ കാലം ഏറ്റവും ദുഷ്‌കരമാവുക കുട്ടികള്‍ക്കായിരിക്കും. സ്‌കൂളുമില്ല മറ്റ് ഏര്‍പ്പാടുകള്‍ ഒന്നുമില്ല. പക്ഷേ, പുറത്തിറങ്ങി കളിക്കാനും പറ്റില്ല. മാതാപിതാക്കളെല്ലാം വീട്ടിലുണ്ടാകും, പക്ഷേ വീട്ടിലുള്ള മിക്ക സമയത്തും അവര്‍ ചിലപ്പോള്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യുകയാവും.

Kids

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികള്‍ ഈ പ്രശ്‌നങ്ങളെ ഒക്കെ മറികടക്കും. അതാണ് കുട്ടികളുടെ പ്രത്യേകത. വലിയവരേക്കാള്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് സവിശേഷ ശേഷിയുണ്ട്. സമയം കൊല്ലാനും ഈ സമയത്തെ ഫലപ്രദമായി ഉപയോഗിക്കാനും അവര്‍ വഴികള്‍ കണ്ടെത്തും.

ഈ ലോക്ക് ഡൗണ്‍ കാലം എങ്ങനെയാണ് നിങ്ങളുടെ കുട്ടികള്‍ ചെലവഴിക്കുന്നത്. അവര്‍ ഇതേ കുറിച്ച് എഴുതിയ ചെറുകുറിപ്പുകള്‍ വല്ലതും ഉണ്ടോ? നിങ്ങള്‍ പകര്‍ത്തിയ അവരുടെ മനോഹരമായ ചിത്രങ്ങള്‍ ഉണ്ടോ? അങ്ങനെയെങ്കില്‍ അവ ഞങ്ങള്‍ക്ക് അയക്കൂ. കുട്ടിയുടെ/കുട്ടികളുടെ പേര്, പ്രായം, രക്ഷിതാവിന്റെ പേര്, സ്ഥലം എന്നിവ കൂടി പരാമര്‍ശിച്ചാല്‍ കൂടുതല്‍ നല്ലത്. [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ആണ് ഇവ അയക്കേണ്ടത്.

ലോക്ക് ഡൌൺ എന്തിനാണ് പ്രഖ്യാപിച്ചിട്ടുള്ളത് എന്നത് എല്ലാവരും തിരിച്ചറിയണം. സ്റ്റേ അറ്റ് ഹോം- വീട്ടിൽ തന്നെ തുടരുക- എന്നത് തന്നെയാണ് ഈ രോഗ വ്യാപനം തടയാനുള്ള വഴി. സാമൂഹിക അകലം പാലിക്കൽ അത്യാവശ്യമാണ്. വ്യക്തി ശുചിത്വം ഏറെ നിർണായകവും. ബ്രേക്ക് ദ ചെയിൻ എന്നതിനായിരിക്കണം മുൻഗണന.

English summary
Coronavirus: Kids Are Cool! Send the pics or writings of your children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X