• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി വിജയന്‍ കൊറോണ ബാധിച്ചവരെ പോയി കാണാത്തതാണ് പ്രശ്‌നം!!! കെഎം ഷാജഹാന് കണക്കിന് കിട്ടി !!!

  • By Desk

തിരുവനന്തപുരം: പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ അത്തരം മേഖലകള്‍ സന്ദര്‍ശിക്കുക എന്നത് അപകടകരമാണ്. പ്രത്യേകിച്ചും, ആരോഗ്യവിദഗ്ധര്‍ അല്ലാത്തവര്‍. ഭരണ കര്‍ത്താക്കള്‍ ആണെങ്കില്‍, ആ പ്രദേശത്ത് തന്നെ പോകാതിരിക്കുന്നതാണ് ഉചിതം.

അഹങ്കാരം തകർന്ന് അമേരിക്ക, ദക്ഷിണ കൊറിയയോട് കെഞ്ചി ട്രംപ്, ഭയപ്പാടിൽ ജനം; ഒറ്റ ദിനം മരിച്ചത് 163 പേർ

ഇതൊക്കെ അന്താരാഷ്ട്ര തലത്തില്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്ന കാര്യങ്ങളാണ്. എന്നാല്‍ എന്തിലും ഏതിലും രാഷ്ട്രീയം മാത്രം കാണുന്നവര്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. കേരളത്തിലെ ടിവി ചാനലുകളില്‍ രാഷ്ട്രീയ നിരീക്ഷകന്‍, ഇടത് രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ പേരുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള കെഎം ഷാജഹാനും ഇത്തരത്തില്‍ തന്നെ!

ആ ശരീരഭാഷയിൽ വന്ന മാറ്റം എത്ര ഹൃദയഹാരി! മുഖ്യമന്ത്രിയോടുള്ള ആദരവ് ഇരട്ടിച്ചെന്ന് ശ്രീകുമാരൻ തമ്പി

ബംഗാളില്‍ മമത ബാനര്‍ജി കൊവിഡ് രോഗികളെ പാര്‍പ്പിച്ച ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം പകരുമ്പോള്‍ പിണറായി വിജയന്‍ ശീതീകരിച്ച മുറിയില്‍ ഇരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുന്നു എന്നായിരുന്നു വിമര്‍ശനം. എന്തായാലും കെഎം ഷാജഹാന് ഇപ്പോള്‍ ഫേസ്ബുക്കില്‍ കണക്കിന് കിട്ടിക്കൊണ്ടിരിക്കുകയാണ്.

അങ്ങ് ബംഗാളില്‍

അങ്ങ് ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ക്ക് പുറകേ പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍!

ഇങ്ങനെ ആയിരുന്നു കെഎം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാര്‍ച്ച് 26 ന് രാവിലെ 10 മണിയോടെ ആയിരുന്നു ഷാജഹാന്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പിന്നില്‍ പക തന്നെ

പിന്നില്‍ പക തന്നെ

സി-ഡിറ്റിലെ മുന്‍ ജീവനക്കാരനാണ് കെഎം ഷാജഹാന്‍. വിഎച് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു.

അന്ന് പിണറായി വിജയന്‍ ആയിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. അന്നുതൊട്ടിന്നുവരേയും പിണറായി വിജയന്റെ കടുത്ത വിമര്‍ശകന്‍ ആണ് ഷാജഹാന്‍.

പച്ചത്തെറി

പച്ചത്തെറി

പിണറായി ആരാധകര്‍ പൂണ്ടുവിളയാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കെഎം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ. ഏഴ് മണിക്കൂറിനുള്ളില്‍ ആറായിരത്തിലധികം ലൈക്കുകള്‍ കിട്ടിയ പോസ്റ്റിന് താഴെ പതിനാലായിരത്തിലധികം കമന്റുകള്‍ ആണ് ഉള്ളത്. അതില്‍ പലതും പച്ച തെറിയും ആണ്- കണ്ണുപൊട്ടുന്ന തെറികള്‍!

അതുപോലും അറിയില്ലേ

അതുപോലും അറിയില്ലേ

പകര്‍ച്ച വ്യാധിയുള്ള രോഗികള്‍, അതും കൊറോണ വൈറസ് പോലെ മാരകമായ രോഗബാധയുള്ള രോഗികളെ പാര്‍പ്പിച്ച ആശുപത്രി സന്ദര്‍ശിക്കുന്നത് എത്രത്തോളം അപകടകരം ആണെന്ന് കെഎം ഷാജഹാന് അറിയില്ലേ എന്ന് മാന്യമായി ചോദിക്കുന്നവരും ഉണ്ട്. പിണറായി വിജയന്‍ കേരളത്തിന് നല്‍കുന്ന ആത്മവിശ്വാസം ഷാജഹാനെ പോലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ആവില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ചാനല്‍ ചര്‍ച്ചയില്ലാ...

ചാനല്‍ ചര്‍ച്ചയില്ലാ...

സാധാരണ ടിവി ചാനലുകളില്‍ സിപിഎമ്മിനെ ചീത്ത പറയാന്‍ മാത്രം വായ തുറക്കുന്ന ആളാണ് ഷാജഹാന്‍ എന്നൊരു ആരോപണം സിപിഎമ്മുകാര്‍ എന്നും ഉന്നയിക്കാറുണ്ട്. ഇതിപ്പോള്‍ കൊറോണ കാലത്ത് ചാനലുകളില്‍ അതിനുള്ള അവസരം കിട്ടുന്നില്ലത്രെ. അതാണ് ഇപ്പോള്‍ ഷാജഹാനെ കൊണ്ട് ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് ഇടാന്‍ പ്രേരിപ്പിച്ചത് എന്നും ഇവര്‍ പരിഹസിക്കുന്നുണ്ട്.

ലോകത്തിന് മാതൃക

ലോകത്തിന് മാതൃക

എന്തായാലും കേരളത്തിന്റെ മാതൃക ഇപ്പോള്‍ ലോകം അംഗീകരിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും ഫലപ്രമായ ഇടപെടല്‍ നടത്തിയിട്ടുള്ളത് പശ്ചിമ ബംഗാള്‍ അല്ല, കേരളം തന്നെയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വപരമായ പങ്ക് തള്ളിക്കളയാനും ആര്‍ക്കും സാധിക്കില്ല.

English summary
Coronavirus: KM Shajahan criticse CM Pinarayi Vijayan for not visiting hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X