കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ആശയക്കുഴപ്പം, മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ, ഉത്തരവില്‍ മാറ്റം!!

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണുമായി ബന്ധപ്പെട്ട് സമയക്രമത്തില്‍ ആശയക്കുഴപ്പം. അവശ്യ സാധനങ്ങളുടെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ്. എന്നാല്‍ ഇതിന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയക്രമം. ഇതില്‍ ഏതാണ് പാലിക്കേണ്ടതെന്ന ആശയക്കുഴപ്പം ശക്തമാണ്.

1

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഡിജിപി ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പോലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഡിജിപി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 31 വരെ തുടരും. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സെന്‍ട്രലൈസ്ഡ് എസ് പ്രവര്‍ത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇതിനിടെ കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞു. ഈ യാത്രക്കാരെ കൊച്ചി വിമാനത്താവളത്തില്‍ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോട് സഹകരിക്കാതെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. കോഴിക്കോട് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ മറ്റ് അഞ്ച് ജില്ലകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം കൂടാതെ കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലും ഉടന്‍ പ്രഖ്യാപിക്കും. അഞ്ചിലധികം പേര്‍ ഈ ജില്ലകളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

English summary
lock down confusion over shops running time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X