കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ടൊവിനോ കിടുവാണ്, പൊളിയാണ്, അന്യായമാണ്!!! കൊവിഡ് പ്രതിരോധത്തിന് യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും താരം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ടൊവിനോ തോമസ് എന്ന നടന്‍ മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയങ്കരന്‍ ആണ്. നടന്‍ എന്നത് മാത്രമല്ല, അദ്ദേഹം കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയും അത്രയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയും ടൊവിനോ എല്ലാവരുടേയും പ്രിയങ്കരനായി.

Recommended Video

cmsvideo
യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും ചേർന്ന് ടൊവിനോ | Oneindia Malayalam

കൊടുംഭീതിയിൽ ലോകഭീമൻ; വേണ്ടത് 9 ലക്ഷം വെന്റിലേറ്ററുകൾ... മൃഗങ്ങളുടെ വെന്റിലേറ്ററുകൾക്കായി അഭ്യർത്ഥനകൊടുംഭീതിയിൽ ലോകഭീമൻ; വേണ്ടത് 9 ലക്ഷം വെന്റിലേറ്ററുകൾ... മൃഗങ്ങളുടെ വെന്റിലേറ്ററുകൾക്കായി അഭ്യർത്ഥന

കൊറോണ വൈറസ് പ്രതിരോധത്തിന് യുവജനങ്ങളുടെ സന്നദ്ധ സൈന്യം വേണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനായി സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പേര്‍ അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പിണറായി വിജയന്‍ കൊറോണ ബാധിച്ചവരെ പോയി കാണാത്തതാണ് പ്രശ്‌നം!!! കെഎം ഷാജഹാന് കണക്കിന് കിട്ടി !!!പിണറായി വിജയന്‍ കൊറോണ ബാധിച്ചവരെ പോയി കാണാത്തതാണ് പ്രശ്‌നം!!! കെഎം ഷാജഹാന് കണക്കിന് കിട്ടി !!!

വെള്ളിത്തിരയിലെ താരമെന്ന ജാഡയൊന്നും ഇല്ലാതെ ടൊവിനോ തോമസും ഈ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് തന്നെയാണ് ടൊവിനോയെ വ്യത്യസ്തനാക്കുന്നതും. ഇതേ കുറിച്ച് മലയാള മനോരമയില്‍ അദ്ദേഹം ഒരു കുറിപ്പ് എഴുതുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

അവസരം ഉപയോഗിക്കൂ

അവസരം ഉപയോഗിക്കൂ

ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോഴും കണ്ണും കാതും പുറത്തേക്ക് തുറന്ന് വയ്ക്കാം എന്നാണ് ടൊവിനോ പറയുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആ അവസരം എല്ലാവരും ഉപയോഗപ്പെട്ടുത്തണം എന്നാണ് ടൊവിനോയുടെ ആഹ്വാനം. യുവജന കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചാണ് ടൊവിനോ പറഞ്ഞത്.

അതിജീവനത്തിനുള്ള സേന

അതിജീവനത്തിനുള്ള സേന

യൂത്ത് ഡിഫന്‍സ് ഫോഴ്‌സിനെ അതിജീവനത്തിനുള്ള സേന എന്നാണ് ടൊവിനോ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഈ അവസരം എല്ലാവരും നന്നായി ഉപയോഗിക്കണം എന്നും ടൊവിനോ പറയുന്നുണ്ട്. പ്രളയകാലം ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

എങ്ങനെ ഭാഗമാകാം

എങ്ങനെ ഭാഗമാകാം

യുവജന കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നും ടൊവിനോ വിശദീകരിക്കുന്നുണ്ട്. നാട്ടില്‍ അത്യാവശ്യങ്ങളുണ്ടാകുമ്പോള്‍ യുവജന കമ്മീഷന്‍ തന്നെ നേരിട്ട് ബന്ധപ്പെടും. അതേ സമയം വളണ്ടിയര്‍ ആണെന്ന് പറഞ്ഞ് വെറുതേ പുറത്തിറങ്ങി നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്നും ടൊവിനോ പറയുന്നു.

എല്ലാവരും കൈകോര്‍ക്കണം... എങ്ങനെ

എല്ലാവരും കൈകോര്‍ക്കണം... എങ്ങനെ

ബ്രേക്ക് ദ ചെയിന്‍ എന്ന മുദ്രാവാക്യത്തിന് വേണ്ടി എല്ലാവര്‍ക്കും കൈകോര്‍ക്കാം എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കും. പക്ഷേ, ടൊവിനോ പറയുന്നത് അങ്ങനെ തന്നെയാണ്! ചെറിയൊരു വ്യത്യാസം മാത്രം... അദൃശ്യമായി കൈകോര്‍ക്കണം എന്നാണെന്ന് മാത്രം! ഇപ്പോഴത്തെ ഈ കൂട്ടിരിപ്പ് നാളേക്ക് വേണ്ടിയുള്ള കരുതിവപ്പ് കൂടിയാണെന്ന് മറക്കരുത് എന്ന് കൂടി ടൊവിനോ ഓര്‍മിപ്പിക്കുന്നുണ്ട്.

വീട്ടിലിരിപ്പില്‍ സന്തോഷം

വീട്ടിലിരിപ്പില്‍ സന്തോഷം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഒരുപരിധിവരെ സന്തോഷിക്കുന്നും ഉണ്ട് ടൊവിനോ. സാധാരണ ഗതിയില്‍ വീട്ടിലിരിക്കാന്‍ ഷൂട്ടിങ് തിരക്കുകള്‍ കൊണ്ട് സാധിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ട്. പലപ്പോഴായി മാറ്റിവച്ച പല കാര്യങ്ങളും ഈ ലോക്ക് ഡൗണ്‍ കാലത്ത് ചെയ്ത് തീര്‍ക്കാം എന്നാണ് ടൊവിനോയുടെ പക്ഷം.

 ടൊവിനോ മാത്രമല്ല

ടൊവിനോ മാത്രമല്ല

കൊറോണ കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി രംഗത്ത് വന്ന ഏകെ സിനിമാതാരം ടൊവിനോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. യുവതാരം സണ്ണി വെയ്ന്‍, നടി പൂര്‍ണിമ ഇന്ദ്രജിത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി എന്നിവരും കൂട്ടിരിപ്പുകാരാവാന്‍ സന്നദ്ധത അറിയിച്ചവരാണ്.

യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിവരങ്ങള്‍ക്ക് ഫോണ്‍: 8086987262, 9288559285, 9061304080

ഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾ

English summary
Coronavirus Lock Down: Actor Tovino Thomas joins Youth Defence Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X