കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും എംഎ യൂസഫലി...! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി; 12 കോടിയുടെ ഇളവിന് പിറകേ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. സാമൂഹ്യ വ്യാപനത്തെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും ഒറ്റ ദിവസം കേരളത്തില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടത് 39 കേസുകളാണ്.

പത്ത് ലക്ഷം പേർക്ക് വെറും 18 ടെസ്റ്റ്!!! ഇതാണ് ഇന്ത്യയുടെ സ്ഥിതി... ശരിക്കും പേടിപ്പിക്കുന്ന വിവരംപത്ത് ലക്ഷം പേർക്ക് വെറും 18 ടെസ്റ്റ്!!! ഇതാണ് ഇന്ത്യയുടെ സ്ഥിതി... ശരിക്കും പേടിപ്പിക്കുന്ന വിവരം

ഈ പ്രതിസന്ധി മറികടക്കാന്‍ ഏവരുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ടപ്പോഴെല്ലാം അത് വിജയിപ്പിച്ച ചരിത്രമാണ് മലയാളികള്‍ക്കുള്ളത്.

ചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽ

ഇത്തവണ അതിന്റെ തുടക്കം പ്രവാസി വ്യവസായി എംഎ യൂസഫലിയില്‍ നിന്ന് തന്നെ ആയി. പത്ത് കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.

മുഖ്യമന്ത്രി അറിയിച്ചു

എംഎ യൂസഫലി പത്ത് കോടി രൂപ ദുരിതശ്വാസ നിധിയിലേക്ക് നല്‍കാം എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കുകയായിരുന്നു. ഇക്കാര്യം പിണറായി വിജയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ മലയാളികളെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കഴിഞ്ഞ് അല്‍പസമത്തിന് ശേഷം ആയിരുന്നു എംഎ യൂസഫലി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

കഴിഞ്ഞ രണ്ട് പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്നെല്ലാം അത് വലിയ വിജയവും ആയിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലായിരുന്നില്ല മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. മിക്കവരും വലിയ പ്രതിസന്ധിയിലാകും എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. എന്നാലും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നത്ര സഹായം ഏവരും തരണം എന്ന് അദ്ദേഹം ഭ്യര്‍ത്ഥിക്കുകയായിരുന്നു.

യൂസഫലിയിലൂടെ തുടക്കം

യൂസഫലിയിലൂടെ തുടക്കം

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥയോടെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിത്തുടങ്ങിയിട്ടുണ്ടാകും. എന്നാലും ഇത്രയും വലിയൊരു തുകയിലൂടെ തുടക്കമിട്ടത് എംഎ യൂസഫലി തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പ്രളയകാലങ്ങളിലും എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുകകള്‍ സംഭാവന ചെയ്തിരുന്നു.

 12 കോടിയുടെ വാടക ഇളവ്

12 കോടിയുടെ വാടക ഇളവ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി എംഎ യൂസഫലി ചെയ്തിരുന്നു. ലുലു ഗ്രൂപ്പിന് കീഴിലുള്ള കേരളത്തിലെ രണ്ട് മാളുകളിലും വലിയ വാടക ഇളവുകളായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഇടപ്പള്ളി ലുലു മാളില്‍ മാത്രം 254 ഷോപ്പുകളാണ് ഉള്ളത്. തൃപ്രയാറിലെ വൈ മാളിലും ഒരുപാട് ഷോപ്പുകളുണ്ട്. ലുലു മാളില്‍ നിന്ന് മാത്രം 11 കോടി രൂപയാണ് വാടക ഇനത്തില്‍ ലഭിക്കുക. വൈ മാളില്‍ നിന്ന് 1 കോടി രൂപയും. ഈ രണ്ട് മാളുകളിലും ഷോപ്പുകള്‍ക്ക് വാടക വേണ്ട എന്നാണ് യൂസഫലി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ടൊവിനോ കിടുവാണ്, പൊളിയാണ്, അന്യായമാണ്!!! കൊവിഡ് പ്രതിരോധത്തിന് യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും താരംഈ ടൊവിനോ കിടുവാണ്, പൊളിയാണ്, അന്യായമാണ്!!! കൊവിഡ് പ്രതിരോധത്തിന് യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും താരം

English summary
Coronavirus: MA Yusuf Ali will donate 10 Crore rupees to Chief Minister's Distress Relief Fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X