• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. നീരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്.

ഇന്നലെയാണ് താഹ ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ പ്രവേശിക്കുകയും ഇന്ന് മരണപ്പെടുകയുമായിരുന്നു. നേരത്തേയും തിരുവനന്തപുരത്ത് സമാനമായ ആത്മഹത്യ നടന്നിരുന്നു. കൊവിഡ് സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മറ്റ് ജീവിത ശൈലി രോഗങ്ങള്‍ക്കും അദ്ദേഹം ചികിത്സയെടുക്കുന്നുണ്ട്.

രക്തസമ്മര്‍ദവും കടുത്ത പ്രമേഹത്തേയും തുടര്‍ന്നായിരുന്നു കുഞ്ഞുവീരാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ ജൂലൈ 8 മുതല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. പ്ലാസമ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഇദ്ദേഹത്തിന് നല്‍കിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അതേസമയം കുഞ്ഞുവീരാന് ഏത് ഘട്ടത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.

കേരളത്തില്‍ ഇതിനകം തന്നെ സമ്പര്‍ക്കം രോഗംമൂലം കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത കൊവിഡ് കേസുകളില്‍ അറുപത് ശതമാനത്തിനധികവും സമ്പര്‍ക്ക് രോഗികള്‍. ഒഴാഴ്ച്ച കൊണ്ട് 4709 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ ഇന്നലെ 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 11659 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലേയും സംസ്ഥാനത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുള്‍ ദാസ് എന്ന 70 വയസ്സുകാരന്‍, 60 വയസ്സുളള ബാബുരാജ് എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ രോഗമുക്തി നേടിയത് 204 പേരാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 90 ആണ്. വിദേശത്തു നിന്ന് വന്നവര്‍ 114 പേരാണ്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പ്ലാസ്മ തെറാപ്പിയും ഫലം കണ്ടില്ല

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി...

English summary
Coronavirus: Man Committed Suicide in Quarantine Centre at thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X