കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാള്‍ നമസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് അനുമതി- മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബലിപെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ പരമാവധി 100 പേര്‍ക്കാണ് അനുമതിയുണ്ടാകുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപന സാധ്യത ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പള്ളികളില്‍ അങ്ങനെ അനുവദിക്കും. അല്ലാത്ത പള്ളികളില്‍ സൗകര്യത്തിന് അനുസരിച്ച് കുറച്ചു പേരെ മാത്രമേ ആരാധന നടത്താന്‍ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

p

ഈദ്ഗാഹുകളില്‍ ഇത്തവണ നമസ്‌കാരമുണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പള്ളികളില്‍ സാമൂഹിക അകലം പാലിച്ചും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചും പ്രാര്‍ഥന നടത്തും. ചെറിയ പെരുന്നാളിന് പള്ളികളിലും ഈദ്ഗാഹുകൡും നമസ്‌കാരമുണ്ടായിരുന്നില്ല. വീടുകളില്‍ വച്ച് പ്രാര്‍ഥന നിര്‍വഹിക്കാന്‍ അന്ന് പണ്ഡിതന്മാരും സര്‍ക്കാരും അഭ്യര്‍ഥിച്ചിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുമെന്ന് മുസ്ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ബലി പെരുന്നാള്‍ ചടങ്ങുകള്‍ പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്തൂ. ആഘോഷങ്ങള്‍ ചുരുക്കും. ബലി കര്‍മവുമായി ഇടപെടുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തും. ടൗണുകളിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നു.

ജുമുഅ നമസ്‌കാരത്തിന് പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചില പ്രദേശങ്ങളില്‍ രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രാദേശികമായി നിയന്ത്രണമുണ്ട്. സമുദായത്തിലുള്ളവര്‍ തന്നെ തീരുമാനിച്ചതാണ്. കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച ആണ്. സൗദി അറേബ്യയിലും ഈ മാസം 31നാണ് ബലി പെരുന്നാള്‍.

English summary
Coronavirus: Maximum 100 Persons allowed to Eid Prayer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X