കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസ് ബാധിതനുമായി സമ്പര്‍ക്കം: കാസര്‍കോട് രണ്ട് എംഎല്‍എമാര്‍ നിരീക്ഷത്തില്‍

Google Oneindia Malayalam News

കാസര്‍കോട്: കൊറോണ വൈറസ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്നും എംസി കമറുദ്ദീനുമാണ് വൈറസ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കാസർകോട്ടെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎൽഎമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു.

വിവാഹച്ചടങ്ങലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന. ദുബായില്‍ നിന്ന്‌ മാര്‍ച്ച് 11ന് പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള്‍ എത്തിയത്.

 corona

അന്ന് കോഴിക്കോട് നഗരത്തിലെ ഒരു ലോഡ്ജില്‍ താമസിച്ച ഇയാള്‍ 12 ന് മാവേലി എക്‌സ്പ്രസിന്റെ എസ് 9 സ്ലീപ്പര്‍ കോച്ചിലാണ് കാസര്‍കോട് എത്തിയത്. പിന്നീട് 16-ാം തിയതി വരെയുള്ള ദിവസങ്ങളിലാണ് ഇയാള്‍ നിരവധി സ്ഥലങ്ങളില്‍ പോവുകയും ആളുകളുമായി ഇടപെടുകയും ചെയ്തത്. കാസര്‍കോട് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.

ഇയാര്‍ മാർച്ച് 11ന് രാവിലെ 7:30നുള്ള എയർ ഇന്ത്യയുടെ IX 344 നമ്പർ വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ കൂടെ യാത്ര ചെയ്തവരെയും രോഗിയുമായി നേരിട്ട് ഇടപഴകിയ വരെയും കണ്ടെത്തി വരുകയാണെന്നും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചു.

കൂടാതെ ഈ സാഹചര്യത്തിൽ മാർച്ച് 11ന് എയർ ഇന്ത്യയുടെ IXb344 നമ്പർ ഫ്ലൈറ്റിൽ യാത്ര ചെയ്തവരും രോഗിയുമായി നേരിട്ട് ഇടപഴകിയവരുമായ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ അതത് ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടേണ്ടത് .അവർ 14 ദിവസം വീട്ടിൽ തന്നെ നിർബന്ധമായും ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി അടുത്തുള്ള മെഡിക്കൽ ഓഫീസറെ ബന്ധപ്പെടേണ്ടതുമാണ്. ഇവർ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാൻ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിക്കുന്നു.

ആട് ജീവിതം സംഘം ജോര്‍ദാനില്‍ സുരക്ഷിതര്‍: രണ്ട് നടന്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്നും പൃഥിരാജ്ആട് ജീവിതം സംഘം ജോര്‍ദാനില്‍ സുരക്ഷിതര്‍: രണ്ട് നടന്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്നും പൃഥിരാജ്

 ഒരു ബിജെപി അംഗം കമല്‍നാഥിന് വോട്ട് ചെയ്തേക്കും: ഭൂരിപക്ഷത്തിലെത്താന്‍ പിന്നെയും വേണ്ടത് 4 വോട്ട് ഒരു ബിജെപി അംഗം കമല്‍നാഥിന് വോട്ട് ചെയ്തേക്കും: ഭൂരിപക്ഷത്തിലെത്താന്‍ പിന്നെയും വേണ്ടത് 4 വോട്ട്

English summary
Coronavirus: mlas under surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X