കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ആശങ്കയേറുന്നു; കനത്ത നിയന്ത്രണം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്നലെ ജില്ലയില്‍ 9 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന് സമരങ്ങളില്‍ 10 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലായെന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

ഒപ്പം സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ, ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കാനാണ് തീരുമാനം.

corona

Recommended Video

cmsvideo
relationship between ABO blood group and pandemic | Oneindia Malayalam

ജില്ലയിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. അടുത്ത ബന്ധുക്കളുടേത് ഒഴികെയുള്ള കല്ല്യാണം, മരണം എന്നിവയില്‍ എംഎല്‍എമാര്‍ പങ്കെടുക്കില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കാനും കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് കടകംപള്ളി നിര്‍ദേശിച്ചു. ജനങ്ങള്‍ കൂട്ടം കൂടുന്നിടത്ത് കൈകഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം അതിര്‍ത്തികളിലും തീര പ്രദേശങ്ങളിലും പരിശോധനകള്‍ ശക്തമാക്കും.

തലസ്ഥാനത്ത് ഓട്ടോ ഡ്രൈവര്‍ക്കും വൈദികനും കൊവിഡ് ബാധിച്ചത് ഗുരുതരമാണെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. വിവാഹ മരണാനന്തര ചടങ്ങുകളില്‍ ആള്‍കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും തിരദേശ വീടുകളില്‍ അഞ്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകി മൻമോഹൻ സിംഗ്! പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം!നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകി മൻമോഹൻ സിംഗ്! പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം!

സുശാന്ത് ബീഹാര്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു?; ബന്ധുവിന്റെ വെളിപ്പെടുത്തല്‍സുശാന്ത് ബീഹാര്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു?; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

English summary
Coronavirus: More Restrictions Imposed In Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X