കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കാത്തിരിക്കുന്നത് 78 ഫലങ്ങള്‍; 101 പേര്‍ക്ക് കൂടി നിരീക്ഷണം, വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചില്ല. രോഗ സംശയത്തെ തുടര്‍ന്ന് 101 പേര്‍ക്ക് കൂടി നിരീക്ഷണം ഏര്‍പ്പെടുത്തി. 78 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി ജില്ലയില്‍ ലഭിക്കാനുള്ളത്. ഒരാള്‍ മാത്രമാണ് രോഗം ബാധിച്ച് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നത്. വിശദാംശങ്ങള്‍ കളക്ടര്‍ പറയുന്നു...

C

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 28) മുതല്‍ 101 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,867 ആയി. 70 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 66 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1,742 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 55 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 29 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 1,847 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 78 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിലവില്‍ ഒരാളാണ് ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. ഇതുവരെ 19 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. രോഗം ഭേദമായ ശേഷം ഒരാള്‍ മരിച്ചു. ഒരാള്‍ രോഗമുക്തനായ ശേഷം ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 17 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

-ദ്രുത കര്‍മ്മ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകള്‍ - 1,519
-നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 സ്‌ക്വാഡുകള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
-ഇന്ന് കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ - 137
-മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് - 91
-കൗണ്‍സലിങ് നല്‍കിയത് - ആറ്
-നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്സുമാര്‍ ഇന്ന് കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ - 149
-നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവിരങ്ങള്‍ ശേഖരിച്ചുവരുന്നു.

രാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടിരാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടി

മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യംമഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യം

English summary
Coronavirus: No more case report in Malappuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X