കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; സംസ്ഥാനതത് ആശങ്ക ഒഴിഞ്ഞു, ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ്, 45 പേർ ആശുപത്രിയിൽ!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ്. കേരളത്തില്‍ നിന്ന് 330 സാമ്പിളുകളാണ് ഇതുവരെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിവിധ ജില്ലകളിലായി 3144 പേര്‍ നിരീക്ഷണത്തിലാണ്. 45 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കേരളത്തിൽ നിന്ന് അയച്ച 330 സാമ്പിളുകളിൽ നിന്ന് 288 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോർട്ട്. 3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ശനിയഴ്ച ഒമ്പത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധന ഫലം നെഗറ്റീവ്

പരിശോധന ഫലം നെഗറ്റീവ്

വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 പേരില്‍ 66 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരു ഫലം കൂടി ലഭിക്കാനുണ്ട്. ആശങ്ക അകന്നെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരണമെ്നും മന്ത്രി വ്യക്തമാക്കി.

മാനസിക പിന്തുണ

മാനസിക പിന്തുണ


കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി.

മരണ സംഖ്യ 811 ആയി

മരണ സംഖ്യ 811 ആയി

കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതിൽ ഒരു ജപ്പാൻകാരനും ഒരു അമേരിക്കക്കാരനും ഉൾപ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയിൽ മരിച്ചത് 89 പേരിൽ 81 പേരും ഹുബൈ പ്രവിശ്യയിലാണ്. നേരത്തെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈൻസിലും ഓരോരുത്തർ മരിച്ചിരുന്നു.

25 രാജ്യങ്ങളെ വൈറസ് ബാധിച്ചു

25 രാജ്യങ്ങളെ വൈറസ് ബാധിച്ചു


നിലവിൽ 25 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വുഹാനിലുണ്ടായിരുന്ന 174 പേരെ പ്രത്യേക വിമാനത്തിൽ സിംഗപ്പൂർ തങ്ങളുടെ രാജ്യത്തെത്തിച്ചു. ജനുവരി 30ന് ആദ്യഘട്ടത്തിൽ വുഹാനിൽ നിന്ന് 92 പേരെ സിംഗപ്പൂർ പ്രത്യേക വിമാനത്തിൽ രാജ്യത്തെത്തിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടന്നു.

English summary
Coronavirus; Observation continuous in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X