കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം, പരീക്ഷ റദ്ദ് ചെയ്യണം'; മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

  • By Anupama
Google Oneindia Malayalam News

തിരുവനന്തപും: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് സ്വീകരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ബീവറേജസ് ഔട്ടലെറ്റുകള്‍ പൂട്ടുന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് പിണറായി വിജയന് കത്തയച്ചു.

കോറോണ വൈറസ് രോഗത്തെ തുടര്‍ന്ന് സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണെന്നും തൊഴില്‍ നഷ്ടം, വ്യാപാര രംഗത്തെ മാന്ദ്യം, കാര്‍ഷിക വില്‍പ്പനയുടെ വിലയിടിവ്, തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളിലേയും സഹകരണം സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കണം, ബാങ്കുകളുടെ അടിയന്തിര യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

PINARAYI VIJAYAN

കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിവിധ ജില്ലകളിലായി ഐസൊലേഷനില്‍ കഴിയുന്നത്. ഇത്തരത്തില്‍ വീടുകളിലും ആശുപത്രികളിയും നിര്‍ദേശത്തില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം. ക്ഷേമ പെന്‍ഷനുകളും സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും കുടിശ്ശിക സഹിതം അടിയന്തിരമായി വിതരണം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍സിപിയില്‍ കലഹം; കുട്ടനാട്ടില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍സിപിയില്‍ കലഹം; കുട്ടനാട്ടില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്‍കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുത്ത് തീര്‍ക്കുക, തുടങ്ങിയ വടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക മരവിപ്പ് ഒരു പരിധിവരെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കും.

സംസ്ഥാനത്തെ അങ്കണവാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും റദ്ദ് ചെയ്തിരുന്നു. ഒപ്പം എട്ട്, ഒമ്പത് ക്ലാസുകളില്‍ മാര്‍ച്ച് 20,27,30 തിയ്യതികളിലെ പരീക്ഷകള്‍ മാറ്റി വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റി വെച്ച പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവും കത്തില്‍ ഉയര്‍ത്തി.

കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ റൊണാള്‍ഡോ സ്വകാര്യ ദ്വീപ് വാങ്ങി?, വാര്‍ത്തയിലെ സത്യമിതാണ്കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ റൊണാള്‍ഡോ സ്വകാര്യ ദ്വീപ് വാങ്ങി?, വാര്‍ത്തയിലെ സത്യമിതാണ്

ഇറാനില്‍ കുടുങ്ങി കിടക്കുന്ന മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന എല്ലാവരേയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

2000 കോടി കാണാനില്ല: കഫേ കോഫി ഡേയുടെ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ കാണാതായി:റിപ്പോര്‍ട്ട്2000 കോടി കാണാനില്ല: കഫേ കോഫി ഡേയുടെ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ കാണാതായി:റിപ്പോര്‍ട്ട്

English summary
Coronavirus: Oommen Chandy Letter to Pinaray Vijayan About Beverge Closing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X