കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് 34 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതര്‍ അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപിക്കുന്ന പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണ്. സംസ്ഥാനത്തെ 34 പ്രദേശങ്ങളെയാണ് ഇന്ന് പുതുതായി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

corona

തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

എന്നാല്‍ 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി

English summary
coronavirus Outbreak; 34 New Hotspots In Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X