കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റൈന്‍ ലംഘിച്ച് വിവാഹ പാര്‍ട്ടി; ലീഗ് വനിതാ നേതാവിനും മകനുമെതിരെ കേസ്

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടികളും സ്വീകരിച്ച് വരികയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും കൊറോണ പ്രതിരോധത്തിനിടെ ഇത്തരം നടപടികളും മുന്‍കരുതല്‍ നിര്‍ദേശങ്ങളും സ്വീകരിച്ച് വരുന്നതിനിടയില്‍ നേതാക്കള്‍ പോലും ഇതൊന്നും പാലിക്കുന്നില്ലെന്ന് വേണം പറയാന്‍. അത്തരമൊരു സംഭവമാണ് കോഴിക്കോട് നടന്നത്.

ക്വാറന്റൈനും നിരോധനാജ്ഞയും ലംഘിച്ച് വിവാഹ പാര്‍ട്ടി നടത്തിയിരിക്കുകയാണ് വനിതാ ലീഗ് നേതാവ് നൂര്‍ബീന റഷീദ്. അുവദിച്ചതിലും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാണ് വിവാഹ പര്‍ട്ടി വെച്ചത്. അവര്‍ക്കും മകന്‍ സുബിന്‍ റഷീദിനുമെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

noorbina

സുബിന്‍ റഷീദ് 16ാം തിയ്യതിയാണ് അമേരിക്കയില്‍ നിന്നും എത്തിയത്. തിങ്കളാഴ്ച്ച വരെ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശമുണ്ട്. അമ്പതിലധികം പേരെ പങ്കെടുപ്പിച്ച് സഹോദരിയുടെ വിവാഹ സല്‍ക്കാരവും നടത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി 269, 188, 143, 147 വകുപ്പ് പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറന്റൈന്‍ നടപടികള്‍ നടപടികള്‍ ലംഘിച്ചതിനുമാണ് കേസ്. സംഭവത്തില്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് മാത്രമായിരിക്കും.

നേരത്തെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗണ്‍സിലര്‍ കടത്തികൊണ്ട് പോയ സംഭവം വിവാദമായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷെഫീഖ് ആണ് ബന്ധുവിനെ ഐസൊലേഷനില്‍ നിന്നും കടത്തികൊണ്ട് പേയത്. പിന്നാലെ സംഭവത്തില്‍ പൊലീസ് ഇടപെട്ട് ഇയാളെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ലീഗ് കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് എസ് പി ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം ആറ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, പാലക്കാട് ജില്ലയില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 134370 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 133750 പേരാണ്. 620 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Coronavirus Outbreak: Case Registered Against A Muslim League Leader In Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X