കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി തുറക്കാനാകില്ല; നടപടി മുന്‍കരുതലിന്റെ ഭാഗമായി: യെദ്യൂരപ്പ

  • By Anupama
Google Oneindia Malayalam News

ബംഗ്‌ളൂരു: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് മംഗ്‌ളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്നായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞത്.

അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം ധൃതിയില്‍ ഉണ്ടായതല്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കേരള കര്‍ണ്ണാടക അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.

yeddyurappa

അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതികളെ കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള കൊറോണ വ്യാപനം ഭയപ്പെടുത്തുന്നതാണെന്നും ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്ഡി ദേവഗൗഡ ബിഎസ് യെദ്യൂരപ്പക്ക് കത്തയച്ചിരുന്നു. ഇതിന്റെ മറുപടി കത്തിലാണ് ബിഎസ് യെദ്യൂരപ്പ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

അതിര്‍ത്തി തുറക്കുന്നത് കര്‍ണ്ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവും. രോഗ വ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആര്‍ക്കൊക്കെ രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള സാഹചര്യമല്ലെന്നും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് അതിര്‍ത്തി അടച്ചതെന്നും കത്തില്‍ വിശദീകരിക്കുന്നു. അതിര്‍ത്തി അടച്ചിട്ടത് കേരളവുമായുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

കേരളത്തില്‍ ഇന്നലെ പതിനൊന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ആറ് പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള ഓരൊരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 306 ആയി. 8 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ നിസാമുദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നുമാണ് എത്തിയത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.

അതേസമയം എട്ട് പേരുടെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നത് ആശ്വസിക്കാന്‍ കഴിയുന്ന കാര്യമാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഏഴ് പേരുടേയും തിരുവനന്തപുരം ജില്ലയില്‍ ഏഴ് പേരുടേയും ഫലമായിരുന്നു നെഗറ്റീവ്.

English summary
Coronavirus Outbreak: Kasargod-Karnataka Boarder Will Not be Opened:BS Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X