കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍; മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

  • By Anupama
Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് 35 ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യശാലകളെല്ലാം അടച്ചിരിക്കുകയാണ്. ബാറുകള്‍ നേരത്തെ അടച്ചിരുന്നെങ്കിലും ബീവറേജ് കോര്‍പ്പറേഷന്‍ വഴി മദ്യം ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ബീവറേജ് ഷോപ്പുകളും അടക്കുകയായിരുന്നു.

suicide

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജിന്റെ ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസമായി മദ്യം ലഭിക്കാതെ വന്നതോടെ സനോജ് വലിയ രീതിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും സനോജ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

സംസ്ഥാനത്ത് ഇതുവരേയും നാല് പേരെ ഡീഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മദ്യം ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ഡീഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കി.

ബാറുകളും ബീവറേജുകളും അടച്ചതിന് പിന്നാലെ ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം ലഭ്യമാക്കാമെന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും അതിലും വ്യക്തത വന്നിട്ടില്ല.ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വില്‍പ്പനയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സാഹചര്യമനുസരിച്ച് ഇതില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യ വില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പന പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

സംസ്ഥാനത്തെ 598 ബാറുകള്‍, 265 ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്‌ലെറ്റുകള്‍, 358 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, 42 ക്ലബുകള്‍ എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ അടച്ചിട്ടത്. ചൊവ്വാഴ്ച്ച അഞ്ച് മണി വരെയായിരുന്നു ബീവറേജ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിച്ചത്.

English summary
Coronavirus Outbreak Man Committed Suicide In trissur Not getting Alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X