കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറിലധികം പേരെ പങ്കെടുപ്പിച്ച് കൊറോണ കാലത്തെ വിവാഹം; നിയമലംഘനമല്ല; മാതൃകയാണ്

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായി വിവാഹം, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. വിവാഹം നടത്തുന്നതില്‍ നിയന്ത്രണണില്ല എന്നാല്‍ ചടങ്ങില്‍ പത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.

എന്നാല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലും വിവാഹം മാറ്റി വെക്കേണ്ടതില്ല അത് കെങ്കേമമായി നടത്താമെന്ന് തെൡയിച്ചിരിക്കുകയാണ് മലപ്പുറത്ത്. നൂറിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു. മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് വിവാഹം നടത്തിയതെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ വരട്ടെ; ഈ വിവാഹത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തെങ്കിലും നിയമ ലംഘമാവുന്നില്ല. അവിടെയാണ് ഈ ന്യൂജനറേഷന്‍ വിവാഹം വ്യത്യസ്തമാവുന്നതും.

marriage

ഓണ്‍ലൈനായാണ് മലപ്പുറത്ത് വിവാഹം നടത്തിയത്. മലപ്പുറം വേങ്ങരയിലെ മച്ചില്‍ ഫിറോസും മുഫീറയുമാണ് ഇത്തരത്തില്‍ ഓണ്‍ ലൈനായി വിവാഹം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് ഒരേ സമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന ഓണ്‍ലൈന്‍ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് വിവാഹം നടത്തിയത്. വിദേശത്തുള്ള സുഹൃത്തുക്കളെ പോലും പങ്കെടുപ്പിച്ചായിരുന്നു വിവാഹം. പങ്കെടുക്കേണ്ടവര്‍ക്കെല്ലാം ആദ്യം വീഡിയോയുടെ ലിങ്ക് അയച്ചുകൊടുത്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചാണെങ്കിലും എല്ലാവരേയും പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫിറോസ് പറയുന്നു.

ഇവരുടെ നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിനുള്ള ക്ഷണവും കഴിഞ്ഞ് ഓഡിറ്റോറിയം അടക്കം ബുക്ക് ചെയ്തിരുന്നു. പിന്നാലെയാണ് കൊറോണ പടര്‍ന്നു പിടിക്കുന്നത്. എന്നാല്‍ വിവാഹം മാറ്റി വെക്കാതെ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുകയായിരുന്നു.

നേരത്തെ വിദേശത്ത് നിന്നെത്തിയ മകന്‍ നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കള്‍ പോലും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യക്കില്‍ മലപ്പുറത്ത് നിന്നുള്ള ഈ ഓണ്‍ലൈന്‍ വിവാഹം പ്രതീക്ഷയാണ്. കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന മകനെ ഉള്‍പ്പെടുത്തിയായിരുന്നു മുസ്ലീം ലീഗിന്റെ പോക്ഷക സംഘടനയായ വനിത ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും മുന്‍ വനിത കമ്മീഷന്‍ അംഗവുമായ നൂര്‍ബീന വിവാഹം നടത്തിയത്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

കേരളത്തില്‍ ഇന്നലെ മാത്രം പുതുതായി ഏഴ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരേയും 215 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. 169129 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

English summary
Coronavirus Outbreak: Online Marriage Conducted in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X