കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാര്‍ വീണ്ടു വിചാരത്തോടെ പെരുമാറണം; പ്രതീക്ഷിക്കുന്നത് ഔചിത്യപരമായ ഇടപെടല്‍

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ വീണ്ടു വിചാരത്തോടെ പെരുമാറണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിവായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സംസ്ഥാനത്ത് പൊലീസിന്റെ സേവനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ട്. നല്ല രീതിയിലാണ് പൊതുവെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചില തെറ്റായ സംഭവങ്ങള്‍ അപൂര്‍വ്വമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീണ്ടു വിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നും ഔചിത്യപരമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നല്‍കി.

pinarayi

നേരത്തെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടയില്‍ കൂട്ടമായി ഇരുന്നവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടി വിവാദമായിരുന്നു. നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത് എന്ന് ചോദിച്ചായിരുന്നു ഇവരോട് ഏത്തമിടാന്‍ പറഞ്ഞത്. അത് അവര്‍ അനുസരിക്കുകയും ചെയ്യുകയായിരുന്നു.

കേരളത്തില്‍ ഇന്ന് പുതുതായി 8 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ശേഷിക്കുന്ന മുന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212പേരെ സംസ്ഥാനത്ത് കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് രോഗം ഭേദമായത്. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് രണ്ട് പേര്‍, കണ്ണൂരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 140470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 749 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടൂകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് പുതുതായി 169 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. നിലവില്‍ പഞ്ചാബ് മാത്രമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ 30 വരെയാണ് പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടിയത്. രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെയാണ് പഞ്ചാബിന്റെ തീരുമാനം.

English summary
Coronavirus Outbreak: Pinarayi Vijayan Warns Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X