കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ കൊറോണ ബാധിതന്‍ കാണാന്‍ വന്നിരുന്നുമെന്ന് രമേശ് ചെന്നിത്തല

  • By Anupama
Google Oneindia Malayalam News

തൊടുപുഴ: കേരളത്തില്‍ ഇന്നലെ മാത്രം 19 പേര്‍ക്കായിരുന്നു കൊറോണ വൈറസ് രോഗം സ്ഥീരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും തൃശൂരില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇടുക്കിയില്‍ നിന്നുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനായിരുന്നു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചത് സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതിനായി വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയനരില്‍ മന്ത്രിമാര്‍ മുതല്‍ എംഎല്‍എമാര്‍ വരെയുണ്ടെന്നാണ് സൂചന.
എന്നാല്‍ ഇയാള്‍ തന്നെ കാണുന്നതിനായി നിയമസഭയിലെ ഓഫീസിവെത്തിയെരുന്നുവെന്ന് രമേശ് ചെന്നിത്തല. പക്ഷെ സെക്രട്ടറിയേറ്റില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ കൂടികാഴ്ച്ച നടന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala

ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് നേതാവിനാണ് ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ചത്. നിയമസഭാ മന്ദിരത്തിലടക്കം എത്തിയ ഇയാള്‍ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുമായി ഇടപഴകിയിട്ടുണ്ടെന്ന ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ പറയുന്നു. ഇഇയാള്‍ പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലും പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് വഴി നിരവധി പ്രമുഖ നേതാക്കളെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടിവന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.
അവശ്യസാധനങ്ങള്‍ കടകളില്‍ ലഭ്യമാകാതിരിക്കുകയും ഉള്ള സാധനങ്ങള്‍ക്ക് വലിയ വില ഈടാക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വരാത്തതാണ് ഇതിന് കാരണം. സാധനങ്ങള്‍ എത്താത്തതിനാല്‍ എല്ലാവരും വിലകൂട്ടി വില്‍ക്കുന്ന സാഹചര്യമാണുള്ളത്.

ഉത്പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ കടകളിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഉദ്ധവിനൊപ്പം അണിനിരന്ന് കോണ്‍ഗ്രസ് സഖ്യം...കൊറോണ പ്രവര്‍ത്തനത്തില്‍ നമ്പര്‍ വണ്‍, ബിജെപിക്ക് റോളില്ലഉദ്ധവിനൊപ്പം അണിനിരന്ന് കോണ്‍ഗ്രസ് സഖ്യം...കൊറോണ പ്രവര്‍ത്തനത്തില്‍ നമ്പര്‍ വണ്‍, ബിജെപിക്ക് റോളില്ല

ചികിത്സയില്‍ കഴിയുന്ന പലര്‍ക്കും മരുന്നു കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കാരുണ്യ പദ്ധതി മാര്‍ച്ച് 21 വരെയേ ഉള്ളൂവെന്നും അതിന്റ് കാലാവധി കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും ഹീമോഫീലിയ രോഗികള്‍ മരുന്ന് ലഭിക്കുമോ എന്ന ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
Coronavirus Outbreak: Ramesh Chennitha About About Idukki Corona Patient Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X