Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ല;കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണമെന്നും ധനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ തൊള്ളായിരത്തിലധികം കൊറോണ കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 9352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 324 പേരാണ് രോഗത്താല്‍ ഇത് വരെ മരണപ്പെട്ടത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടാനാണ് തീരുമാനം.

അടുത്ത പത്തൊമ്പത് ദിവസം കൂടി ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഒപ്പം ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ രാജ്യത്ത് കൊറോണയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഇന്ത്യയുടെ ദൗര്‍ബല്യമെന്നത് കൃത്യമായ ടെസ്റ്റിംഗ് നടക്കുന്നില്ലയെന്നതാണെന്നും ധനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ മാത്രം പോര

ലോക്ക്ഡൗണ്‍ മാത്രം പോര

'കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗതികള്‍ വളരെയധികം മെച്ചപ്പെട്ട് വരുന്നുണ്ട്. ഇന്ത്യയില്‍ പൊതുവെ അങ്ങനെ പറയാന്‍ കഴിയില്ല. രോഗികളുടെ എണ്ണം നാല് ദിവസം കൂടുമ്പോള്‍ ഇരട്ടിക്കുന്ന സ്ഥിതി വിശേഷമാണ് കാണാന്‍ കഴിയുന്നത്. അതിനുള്ള പരിഹാരമാണ് ലോക്ക്ഡൗണ്‍. പക്ഷെ ഇതുവരെയുള്ള അനുഭവത്തില്‍ നിന്നും മനസിലാവുന്നത് ലോക്ക്ഡൗണ്‍ കൊണ്ട് കാര്യമില്ല. ടെസ്റ്റിംഗ് കൂടി വേണമെന്നാണ്. ഇന്ത്യയിടെ ദൗര്‍ബല്യം കിടക്കുന്നത് ആളുകളെ വീട്ടിലിരുത്തുന്നുണ്ടെങ്കിലും അവരില്‍ രോഗമുണ്ടോയെന്ന പരിശോധന കാര്യമായി നടക്കുന്നില്ല. ഇന്നും ലോകത്ത് ഏറ്റവും കുറവ് ആനുപാതികമായി ടെസ്റ്റ് നടത്തുന്നത് ഇന്ത്യയിലാണ്.' തോമസ് ഐസക് പറഞ്ഞു.

ഉപജീവനം

ഉപജീവനം

രാജ്യം നേരിടുന്ന ഈ ടെസ്റ്റിംഗ് പരിമിധികള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമെ ലോക്ക്ഡൗണ്‍ ഫലപ്രദമാക്കാന്‍ കഴിയുകയുള്ളൂവെന്നും ധനമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിലെ ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളിള്‍ നേരിട്ട ദുരിതത്തേയും അദ്ദേഹം ചൂണ്ടികാട്ടി. 'ഒന്നാം ഘട്ട ലോക്ക്ഡൗണിന്റെ ഫലപ്രദമായ പാഠം ജനങ്ങള്‍ക്ക് പണവും ഭക്ഷണവും എത്തിക്കണം എന്നതാണ്. ഇതില്ലാതെ അടച്ചുപൂട്ടി കഴിഞ്ഞാല്‍ ആദ്യത്തെ ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ ലോക്കഡൗണ്‍ ലംഘിച്ച് അവരുടെ നാട്ടിലേക്ക് പോയി. ഇപ്പോള്‍ പലസംസ്ഥാനങ്ങളിലും പട്ടിണിയുടെ വക്കിലാണ് ജനങ്ങള്‍. അതികൊണ്ട് ഇനിയും നീട്ടുമ്പോള്‍ അവരുടെ ഉപജീവനം ഉറപ്പ് വരുത്തണം.'

തൊഴില്‍

തൊഴില്‍

രാജ്യത്ത് തൊഴില്‍ പ്രതിസന്ധിയേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ' ഏപ്രില്‍ മാസത്തെ ഇതുവരേയുള്ള തൊഴിലുറപ്പ് ദിനങ്ങള്‍ സാധാരണ നടക്കേണ്ടതിന്റെ ഒരു ശതമാനമാണ്. കേന്ദ്രസര്‍ക്കാര്‍ മിനിമം ചെയ്യേണ്ടത് എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടേയും അക്കൗണ്ടിലേക്ക് കഴിഞ്ഞ വര്‍ഷം അവര്‍ പണിയെടുത്തതിന്റെ പകുതി പണം അയച്ച്‌കൊടുത്തണം. അത് ഇതിന്റെ അഡ്വാന്‍സായി കരുതി പിടിക്കണമെങ്കില്‍ പിടിച്ചോളു, ഉപജീവനം ഉറപ്പ് വരുത്താതെ ലോകക്ഡൗണ്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല.'

 അഭിനന്ദനം മാത്രം പോര

അഭിനന്ദനം മാത്രം പോര

കൊറോണ പ്രതിരോധത്തിനെതിരെ സംസ്ഥാനങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചൂവെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം മാത്രം പോര പണം വേണമെന്നും മന്ത്രി പറഞ്ഞു. വായ്പയെടുക്കാന്‍ പോയാല്‍ പോലും 9 ശതമാനം പലിശ ഈടാക്കുകയാണ്. അതിനാല്‍ സംസ്ഥാങ്ങളെല്ലാം ആയിരം കോടിയും അഞ്ഞൂറ് കോടിയും വായ്പയെടുത്ത് നിര്‍ത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ശമ്പളം വെട്ടികുറച്ച്

ശമ്പളം വെട്ടികുറച്ച്

സംസ്ഥാനങ്ങളുടെ കൈയ്യില്‍ പണമില്ലാത്ത്ത കൊണ്ട് തന്നെ ശമ്പളം വെട്ടി കുറക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പണം ലഭ്യമാക്കണം. കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പയെടുത്ത് നല്‍കണം. അടിയന്തിരമായി ധനമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

മിനിമം കാര്യങ്ങള്‍ ചെയ്യണം

മിനിമം കാര്യങ്ങള്‍ ചെയ്യണം

'ഈ കൊവിഡ് ബാധ കാലത്ത് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും അധികമായി നല്‍കിയിട്ടുള്ളത് ആരോഗ്യപാക്കേജില്‍ നിന്നുള്ള് 7000 കോടി രൂപ മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ളതൊക്കയും സാധാരണ ഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ധനകാര്യകമ്മിറ്റിയില്‍ നിന്നും ലഭിക്കേണ്ട പണമാണ്. കേരളത്തില്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച് കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ശേഷമാവാം എന്ന് പറഞ്ഞ് മാറ്റിവെച്ചിരിക്കുകയാണ്. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് മിനിമം കാര്യങ്ങള്‍ ഉണ്ട്. അത് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.'

Recommended Video

cmsvideo
    പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam
    ലോക്ക്ഡൗണ്‍

    ലോക്ക്ഡൗണ്‍

    കേരളത്തിലെ ലോക്ക്ഡൗണ്‍ സംബന്ധിച്ച്, കാര്‍ഷിക മേഖലകളില്‍ ഇളവുകള്‍ ഉണ്ടെന്നും അത് നേരത്തേയും നല്‍കിയ ഇളവുകളാണെന്നും മന്ത്രി പറഞ്ഞു. മൂന്നോട്ടുള്ള തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൈഡ് ലൈന്‍ നോക്കിയിട്ട് ചെയ്യുമെന്നും കേരളത്തില്‍ ഒരാഴ്ച്ചയായി ഒരു കൊറോണ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുണ്ടെന്നും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എണ്ണം കുത്തനെ കുറഞ്ഞ ജില്ലകളുണ്ടെന്നും അതുകൊണ്ട് സ്വാഭാവികമായും അത് പരിഗണിച്ച് എന്ത് വേണം എന്ന് നാളെ ക്യാബിനറ്റ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികം, കുടില്‍ വ്യവസായം, നിര്‍മ്മാണ മേഖല, കയറ്റുമതി മേഖല തുടങ്ങിയ മേഖലകളില്‍ ആദ്യം ഇളവ് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+