കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് വലിയ വേദനയും ദുഖവുമുണ്ടെന്ന് കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ്; എല്ലാവരും ജാഗ്രത പാലിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇടുക്കി ചെറുതോണി സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ പി ഉസ്മാനാണ് കഴിഞ്ഞ ദിവസം കോവിഡ് -19 സ്ഥിരീകരിച്ചത്. പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് നിയമസഭാ മന്ദിരത്തിലടക്കം എത്തി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്തിടപഴകിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊതുപ്രവർത്തകനായ ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ടവരേയും പോയ സ്ഥലങ്ങളും കണ്ടെത്തിയും പരിശോധിച്ചും രോഗം പടര്‍ന്ന വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനിടയിലാണ് താനുമായി അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എപി ഉസ്മാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലോഷന്‍ വാര്‍ഡില്‍ കഴിയുന്നതിനിടയിലാണ് താനുമായി ബന്ധപ്പെട്ടവരോട് ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പി ഉസ്മാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

വലിയ വേദനയും ദുഖവുമുണ്ട്

വലിയ വേദനയും ദുഖവുമുണ്ട്

എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടണം.

വിനയപൂര്‍വം

വിനയപൂര്‍വം

ഇത്തരത്തിലുള്ള ആളുകള്‍ ആവശ്യമായ എല്ലാ മുന്‍കരുതലെടുക്കാനും തയാറാകണമെന്നും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്.
പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍

പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിരീക്ഷണത്തില്‍ കഴിയാന്‍

നിരീക്ഷണത്തില്‍ കഴിയാന്‍

ഇദ്ദേഹവുമായി അടുത്തിടപഴകിയവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇടുക്കി ജില്ലാ കളക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്. ‌ഇയാള്‍ പാലക്കാട്, ഷോളയൂർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ ,ആലുവ, മാവേലിക്കര എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയിൽ മാർച്ച് 13നും 20നും പോയിരുന്നുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

സംശയമുണ്ടായത്

സംശയമുണ്ടായത്

പനിയെത്തുടര്‍ന്ന് ഈ മാസം 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയുന്നു. എന്നാല്‍ വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ളതായി പറയാത്തതിനാൽ മരുന്നുനൽകി തിരികെ വിടുകയായിരുന്നു. പനി മാറാതിരുന്നതിനെത്തുടർന്ന് 23-ന് ജില്ലാആശുപത്രിയിൽ വീണ്ടുമെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടീല്‍ നിരീക്ഷണിത്തലാക്കുകയും വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിക്കുകയായുമായിരുന്നു.

 അടിയും തെറിവിളിയും, സ്റ്റേഷനില്‍ എത്തിച്ച് നിക്കര്‍ ഊരാനും പോലിസിന്‍റെ ശ്രമം- യുവാവിന്‍റെ കുറിപ്പ് അടിയും തെറിവിളിയും, സ്റ്റേഷനില്‍ എത്തിച്ച് നിക്കര്‍ ഊരാനും പോലിസിന്‍റെ ശ്രമം- യുവാവിന്‍റെ കുറിപ്പ്

 കോവിഡിനിടയിലും തലവേദന ഒഴിയാതെ യദ്യൂരപ്പ: രാജി ഭീഷണി മുഴക്കി ആരോഗ്യ മന്ത്രി, മുന്‍ വിമതന് തിരിച്ചടി കോവിഡിനിടയിലും തലവേദന ഒഴിയാതെ യദ്യൂരപ്പ: രാജി ഭീഷണി മുഴക്കി ആരോഗ്യ മന്ത്രി, മുന്‍ വിമതന് തിരിച്ചടി

English summary
coronavirus; p usman asked his contacts to take care
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X