കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 285 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍; ഇന്ന് പുതുതായി 20 ഹോട്ട്‌സ്‌പോട്ടുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 20പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

corona

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈന്‍മെന്റ് സോണ്‍: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 285 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് അനുദിനം കൊവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കേരളത്തില്‍ ഇന്ന് 791 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
India Is Capable Of Producing Covid-19 Vaccine For The Entire World: Bill Gates | Oneindia Malayalam

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 56 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 23 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 14 പേര്‍ക്കും, കോട്ടയം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം, വയനാട് ജില്ലകളിലെ 8 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 6 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!

രാജസ്ഥാനില്‍ ചിരിച്ച് കോണ്‍ഗ്രസ്; ഗെലോട്ട് സര്‍ക്കാറിന് പിന്തുണയേറുന്നു, ഒപ്പമുണ്ടെന്ന് ബിടിപിരാജസ്ഥാനില്‍ ചിരിച്ച് കോണ്‍ഗ്രസ്; ഗെലോട്ട് സര്‍ക്കാറിന് പിന്തുണയേറുന്നു, ഒപ്പമുണ്ടെന്ന് ബിടിപി

തിരുവനന്തപുരത്ത് രണ്ടിടത്ത് സാമൂഹ്യ വ്യാപനം! അതീവ ഗുരുതര സാഹചര്യം, സംസ്ഥാനത്ത് ആദ്യം!തിരുവനന്തപുരത്ത് രണ്ടിടത്ത് സാമൂഹ്യ വ്യാപനം! അതീവ ഗുരുതര സാഹചര്യം, സംസ്ഥാനത്ത് ആദ്യം!

English summary
Coronavirus pandemic: 20 News Hotspots In Kerela Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X