Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക; 11 ജില്ലകളിലും ക്ലസ്റ്ററുകള്‍; കേരളത്തില്‍ ആകെ 37 കൊവിഡ് ക്ലസ്റ്ററുകള്‍

കൊച്ചി: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി കൊവിഡ് ബാധിക്കുന്ന വ്യക്തികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. ഇതോടെ ക്ലസ്റ്ററുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.

സംസ്ഥാനത്ത് വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ കേരളത്തിലെ ആകെ കൊവിഡ് ക്ലസ്റ്ററുകള്‍ 37 ആയി. 11 ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നതോടെ സാമൂഹിക വ്യാപന ആശങ്കയും വര്‍ധിക്കുകയാണ്.

corona

സമ്പര്‍ക്കവും ഉറവിടമില്ലാത്തതുമായ കേസുകളുടേയും എണ്ണം വര്‍ധിച്ചതോടെയാണ് ക്ലസ്റ്റുകളുടെ എണ്ണവും വര്‍ധിച്ചത്. പ്രാദേശികമായി പടര്‍ന്ന് അമ്പതിലധികം കേസുകള്‍ വരുന്നതോടെ രൂപം കൊള്ളുന്ന ലാര്‍ജ് കമ്മൂണിറ്റി ക്ലസ്റ്ററാണ് ഇതില്‍ ഏറ്റവും അപകടകരം. പൂന്തുറയില്‍ സാമൂഹിക വ്യാപനത്തിന്റെ തൊട്ട് മുന്നത്തെ ഘട്ടമായ സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചു കഴിഞ്ഞു. 50 ലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന തൂണേരിയിലും ഈ നില തുടര്‍ന്നാല്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാവും.

Recommended Video

cmsvideo
    ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam

    പത്തനംതിട്ടയിലെ നഗരസഭാ വാര്‍ഡുകള്‍ അടക്കം സംസ്ഥാനത്ത് 27 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. കണ്ണൂരിലെ സിഐഎസ്എഫ് ക്യ്ാമ്പ്, ഡിഎസ്സി ക്യാമ്പ്, ആലപ്പുഴ നൂറനാട് ഐടിബിപി എന്നിവ ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ല്സ്റ്ററുകളാണ്.

    ഇത് കൂടാതെ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ്, വെയര്‍ ഹൗസ്, കോഴിക്കോട് വെള്ളയിലെ ഫ്‌ലാറ്റ് എന്നിവ ഇന്‍സ്റ്റിറ്റിയൂഷനന്‍ ക്ലസ്റ്ററുകളാണ്. സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ കൊവിഡ്-19 ബാധയായിരുന്നു ചൊവ്വാഴ്ച്ച. 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

    396 പേര്‍ക്കായിരുന്നു സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്. എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍ഗോഡ് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12. പത്തനംതിട്ട 2 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

    8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു ബിഎസ്എഫ് ജീവനക്കാരനും, 2 ഐടിബിപി, 2 സിഐഎസ്എഫ്ക്കും കൊവിഡ് സ്ഥിരീകരീച്ചു. സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ലയെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+