കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തി പിസി വിഷ്ണുനാഥ്; 'ഇനിയെങ്കിലും തിരുത്തണം'

Google Oneindia Malayalam News

തിരുവനന്തരപുരം: കേരളത്തില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങൡ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപിക്കുന്നത് ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ സംഭവിച്ച അപാകതകള്‍ വരെ വിഷ്ണുനാഥ് അക്കമിട്ട് നിരത്തുന്നു.

മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തില്‍ പറഞ്ഞ വാക്കുകള്‍ കൂടി കടമെടുത്തായിരുന്നു പിസി വിഷ്ണുനാഥിന്റെ വിമര്‍ശനം. എന്നാല്‍ ഇത്തരം തെറ്റുകള്‍ ചൂണ്ടികാട്ടുന്ന പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും അധിക്ഷേപിക്കുന്ന സമീപനം സര്‍ക്കാര്‍ നിര്‍ത്തണമെന്നും വിഷ്ണുനാഥ് പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

 രോഗ വ്യാപനം

രോഗ വ്യാപനം

'തിരുവനന്തപുരം ജില്ലയില്‍ വന്‍ തോതില്‍ രോഗ വ്യാപനം ഉണ്ടാകുന്നു; ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടു എന്ന അവസ്ഥയാണ്. ചില ജില്ലകളില്‍ ജില്ലാ ഭരണകൂടത്തിന് ഫലപ്രദമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ട് എന്ന് അവര്‍ അറിയിച്ചിട്ടുണ്ടെങ്കിലും അങ്ങനെയല്ല, കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്.ആദ്യഘട്ടത്തില്‍ പോലീസ് നന്നായി പ്രവര്‍ത്തിച്ചു, പിന്നീട് അഴഞ്ഞു. പിന്നീട് ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രാവര്‍ത്തികമായില്ല. '

സമ്പര്‍ക്ക വ്യാപനം

സമ്പര്‍ക്ക വ്യാപനം

ഇത് പ്രതിപക്ഷത്തുള്ള ഏതെങ്കിലും നേതാവ് സര്‍ക്കാറിനെതിരെ നടത്തിയ ആരോപണമല്ല. ആഗസ്റ്റ് 4ന് സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ്.കൃത്യമായി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും സാധിച്ചിട്ടില്ല. കോവിഡ് പ്രതിരോധം ആറു മാസം പിന്നിടുമ്പോഴും പത്തനംതിട്ട, കൊല്ലം, വയനാട് പരിശോധനാ ലാബ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍ തന്നെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാളിച്ചകള്‍

പാളിച്ചകള്‍

മാത്രമല്ല, മലപ്പുറം ജില്ലയില്‍ ആര്‍ ടി പി സി ആര്‍ ഫലം ലഭിക്കാന്‍ പത്ത് ദിവസത്തോളം വൈകുന്നുവെന്നും ജീവനക്കാര്‍ക്ക് രണ്ടു ദിവസമായി ശമ്പളമില്ലെന്നും ഇതേ യോഗത്തില്‍ റവന്യൂ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇനിയെങ്കിലും പറ്റിയ പാളിച്ചകള്‍ തിരിച്ചറിയാനും തിരുത്താനും സര്‍ക്കാര്‍ തയ്യാറാവണം. ചിലത് മാത്രം ഒന്ന് ഓര്‍മ്മപ്പെടുത്താം.

Recommended Video

cmsvideo
Russia to launch world’s first COVID-19 vaccine tomorrow, 12 August | Oneindia Malayalam
 നിശബ്ദ വ്യാപനം

നിശബ്ദ വ്യാപനം

ഒന്ന്: പി ആര്‍ ഭ്രമത്തില്‍ ടെസ്റ്റുകള്‍ കുറച്ച് കേരളത്തില്‍ കേസുകളുടെ എണ്ണം കുറവാണെന്ന് കാട്ടാന്‍ നടത്തിയ പരിശ്രമം.രണ്ട്: സാമൂഹ്യ വ്യാപനത്തിന്റെ സൂചനകള്‍ നല്‍കിയ സര്‍വൈലന്‍സ് പഠനങ്ങളെയെല്ലാം അവഗണിച്ചത്.മൂന്ന്: നിശബ്ദ വ്യാപനം മനസിലാക്കുന്നതില്‍ പരാജയപ്പെടുകയും കോവിഡ് പകരുന്നത് പ്രവാസികളില്‍ നിന്ന് മാത്രമാണെന്ന പ്രചാരണം നടത്തുകയും ചെയ്തത്.

 പൂട്ടിയിട്ടും ഭയപ്പെടുത്തിയും

പൂട്ടിയിട്ടും ഭയപ്പെടുത്തിയും

നാല്: കോവിഡ് ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് തിരിച്ചറിയാതെ യാതൊരു ആസൂത്രണവും ശാസ്ത്രീയമായ അടിത്തറയുമില്ലാതെ ലോക്ഡൗണുകള്‍ നടപ്പിലാക്കിയത്. ജനങ്ങളെ പൂട്ടിയിട്ടും ഭയപ്പെടുത്തിയും പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിതം സംരക്ഷിച്ച് നടപ്പിലാക്കേണ്ട ഒരു പ്രശ്‌നമാണെന്ന് തിരിച്ചറിയാന്‍ ഇപ്പോഴും തയ്യാറാവാത്തത്.

ഈ സമീപനം നിര്‍ത്തണം

ഈ സമീപനം നിര്‍ത്തണം

ഇത്തരം കാര്യങ്ങള്‍ നിരന്തരമായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷത്തിനു നേരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി പാര്‍ട്ടി നേതാക്കളും നടത്തിയ അധിക്ഷേപങ്ങള്‍ നമ്മള്‍ കണ്ടതാണ്.ഇത്ര മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു. ഇനിയെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അധിക്ഷേപിക്കുന്ന സമീപനം സര്‍ക്കാര്‍ നിര്‍ത്തി, ശരിയാംവണ്ണം ശാസ്ത്രീയമായി പ്രതിരോധ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു

English summary
Coronavirus pandemic: Congress leader PC Vishnunadh against kerala goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X