കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളില്‍ ബലി ധര്‍പ്പണത്തിന് വിലക്കേര്‍പ്പെടുത്തി മലബാര്‍ ദേവസ്വം

Google Oneindia Malayalam News

കോഴിക്കോട്:കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ബലി ധര്‍പ്പണത്തിന് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. കര്‍ക്കടവ വാവ് പോലുള്ള വിശേഷ ദിവസങ്ങളിലെ ബലി ധര്‍പ്പണത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്.

ബലി ധര്‍പ്പണത്തിനായി ഭക്തര്‍ കൂട്ടമായി എത്തുന്നതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയും സാമൂഹ്യവ്യാപനത്തിന് കാരണമാവുകയും ചെയ്‌തേക്കാമെന്നതിനാലാണ് തീരുമാനം.

vavu

എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച വിവാഹ ബുക്കിംഗ് പുനഃരാരംഭിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നാളെ മുതല്‍ വിവാഹ ബുക്കിംഗ് ആരംഭിക്കും. കൗണ്ടറിലും ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായും ബുക്കിംഗിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഡ്വാന്‍സ് ബുക്കിംഗ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. വേണ്ടി വന്നാല്‍ എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപനമെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി അറിയിച്ചു. രോഗം വ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരമാരു നടപടി. ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രോഗ വ്യാപനം കൂടുതലുള്ള നിശ്ചിത പ്രദേശത്തെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാനായിരുന്നു തീരുമാനം.

സംസ്ഥാനത്ത് ഇന്ന് 300 ലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സിപിഎം എംഎൽഎമാർക്ക് പോലും ദർശനം കിട്ടാത്തിടത്ത് കൊള്ളക്കാരിയുടെ വിഹാരം! ആഞ്ഞടിച്ച് മുനീർസിപിഎം എംഎൽഎമാർക്ക് പോലും ദർശനം കിട്ടാത്തിടത്ത് കൊള്ളക്കാരിയുടെ വിഹാരം! ആഞ്ഞടിച്ച് മുനീർ

English summary
Coronavirus Pandemic: Malabar Devaswom Board Ban Balitharppanam in Temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X