കൊറോണ; കണ്ണൂരിലെ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, തൃശൂരുകാരന്റെ ആരോഗ്യനില തൃപ്തികരം
കണ്ണൂര്‍: രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്താകെ വൈറസ് ബാധിതരുടെ എണ്ണം 16 അയിരിക്കുകയാണ്. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരിലെ രോഗി ഖത്തറില്‍ നിന്നും കണ്ണൂരിലെ രോഗി ദുബായിയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4180 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 3910 പേർ വീടുകളിലും, 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മധ്യപ്രദേശ് കഴിഞ്ഞു... ഇനി അസം, കോണ്‍ഗ്രസില്‍ നിന്ന് 4 എംഎല്‍എമാര്‍ എത്തുമെന്ന് ഹിമന്ത ശര്‍മ!!
സംശയാസ്പദമായവരുടെ 1377സാമ്പിളുകള്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 953 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സാമ്പിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്. തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവും ഇല്ലെന്ന് ഡിഎംഒ അറിയിച്ചു.
കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം യാത്ര ചെയ്ത വിമാനത്തിൽ ഉണ്ടായിരുന്ന 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 7നാണ് ഇയാളെ തൃശ്ശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തന്നെ യുവാവ് പ്രത്യേക നിരീക്ഷണത്തിലായിരുന്നു.
കണ്ണൂര്‍ പെരിങ്ങോമില്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച 44 കാരനെ പരിയാം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ അമ്മയേയും ഭാര്യയേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ദുബൈയിൽ നിന്ന് എത്തിയ ആൾ മാർച്ച് 5ന് സ്പൈസ് ജെറ്റിന് കരിപ്പൂരിൽ ഇറങ്ങിയാണ് നാട്ടിലെത്തിയത്. 7 മുതൽ 10വരെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബ്രസീലിയന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിക്ക് കൊറോണ... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശങ്ക!!
ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളിൽ ദുബൈ ഉൾപെട്ടിട്ടില്ലാത്തതിനാലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു അയക്കുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 7 ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ടിൽ നിന്ന് ഇന്നാണ് ലഭിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ മാരും ഡി എം ഒ യും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃശ്ശൂരിലെ കൊറോണ രോഗി ബന്ധപ്പെട്ടത് ആയിരത്തിലധികം പേരെ !! റൂട്ട് മാപ്പ് 11 മണിക്ക് പുറത്ത് വിടും