കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു; ലോക്ഡൗണ്‍ ലംഘിച്ച എസ്എഫ്‌ഐ നേതാവിനും കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളും മുന്‍ കരുതല്‍ നിര്‍ദേശങ്ങളുമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് പൂര്‍ണ്ണമായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരം അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധീകൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലായിടക്കും പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ ഇതിനിടെ ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച യുവാക്കള്‍ വാഹനം തടഞ്ഞ പൊലീസുതകാരെ മര്‍ദിച്ച സംഭവമുണ്ടായി. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മര്‍ദ്ദനം

മര്‍ദ്ദനം

പെരുമ്പാവൂരിലാണ് ലോക്ക്ഡൗണ്‍ ലംഘിച്ച യുവാക്കള്‍ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദിച്ചത്. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. പൊലീസ് യുവാക്കളുടെ വാഹനം തടഞ്ഞതിനെത്തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടെ യുവാക്കള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇവരെ തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച എസ്എഫ് ഐ നേതാവിനെതിരെ കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. വര്‍ക്കല പൊലീസാണ് കേസെടുത്തത്. കേരളത്തില്‍ ഇന്നലെ മാത്രം 14 പേര്‍ക്കാണ് പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 100 കടന്നിരിക്കുകയാണ്.

 പൊലീസ്

പൊലീസ്

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങി പോകാന്‍ ആവശ്യപ്പെടുന്നതിനിടെ പൊട്ടികരയുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തമിഴ്‌നാട് നിന്നുള്ള ദൃശ്യങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ബൈക്കിലെത്തിയ യാത്രികരോട് ആദ്യം മടങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കേള്‍ക്കാതെ വന്നതോടെയാണ് പൊലീസുകാരന്റെ നിയന്ത്രണം വിട്ട് പൊട്ടി കരയുന്നത്.

ലാത്തിവശി

ലാത്തിവശി

ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ പുറത്ത് ഇറങ്ങി കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെ പിരിച്ചുവിടാന്‍ പൊലീസ് പരക്കെ ലാത്തി വീശിയിരുന്നു. കാഞ്ഞങ്ങാട്, പടന്ന, ചെങ്കള, നായനാര്‍ മൂല എന്നിവിടങ്ങളിലാണ് പൊലീസ് കൂട്ടം കൂടി നില്‍ക്കുന്നവരെ വ്യാപകമായി തല്ലിയോടിച്ചത്.

ചരക്ക്

ചരക്ക്

തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളിലേയും കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേ,മയം ചരക്ക് കൊണ്ട് പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെയെ അനുവദിക്കുകയുള്ളൂവെന്നും ചരക്ക് ഇറക്കിയ ശേഷം മടങ്ങി പോകുന്ന വാഹനങ്ങളും തടയില്ലെന്ന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള ജനങ്ങളുടെ യാത്ര കര്‍ശനമായും നിരോധിക്കും. ജില്ലയിുടെ അതിര്‍ത്തികള്‍ക്ക് ആറ് കിലോമീറ്റര്‍ മൂന്നേ തന്നെ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Coronavirus:Policemen beaten By Youth who Breaks Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X