കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; എടപ്പാളില്‍ ആശങ്ക

Google Oneindia Malayalam News

മലപ്പുറം: എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്‌സിനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക വ്യാപനം ഉണ്ടായോ എന്നറിയാന്‍ സെന്റിനല്‍ സര്‍വൈലന്‍സ് സര്‍വ്വേയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

സാമൂഹിക വ്യാപനം ഉണ്ടായോയെന്നറിയാന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരിലും ജനസമ്പര്‍ക്കം കൂടുതലായി വരുന്ന വ്യാപാരികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള സാംപിളുകളാണ് റാന്‍ഡം പരിശോധനക്കായി അയക്കുന്നത്.

corona

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കുകയെന്നത് വലിയ പ്രതിസന്ധിയാണ്. ഒപ്പം തന്നെ എടപ്പാള്‍, വട്ടക്കുളം പഞ്ചായത്തുകളില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന ആശങ്കയും ശക്തമാവുകയാണ്.

എന്നാല്‍ നിലവില്‍ സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്നും അതേസമയം അതീവ ജാഗ്രത പാലിക്കണമെന്നും മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെടി ജലീല്‍ പറഞ്ഞു. ഇവിടുത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ജില്ലാകളക്ടര്‍ പതിനൊന്ന് മണിക്ക് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

എടപ്പാളിലെ ചില വാര്‍ഡുകള്‍ നേരത്തെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ഭിക്ഷാടനം നടത്തുന്നയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിക്കുകയും ഇയാളില്‍ നിന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ജില്ലയില്‍ ഇന്നലെ 47 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ നിന്നുള്ള യാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!

കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

മന് കീ ബാത്ത്: ശക്തമായി തിരിച്ചടിക്കാന്‍ അറിയാം; ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രിമന് കീ ബാത്ത്: ശക്തമായി തിരിച്ചടിക്കാന്‍ അറിയാം; ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

English summary
coronavirus Positive For five Health Workers In Edappal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X