കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നാളെ ജുമുഅ നമസ്കാരങ്ങള്‍ ഉണ്ടാവില്ല; പ്രസ്താവനയുമായി നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ ശക്തമായ നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം ഒരു പരിധിവരെ നിശ്ചലമായിരിക്കുകയാണ്. അവശ്യവസ്തുക്കളും സേവനങ്ങളും മാത്രമാണ് ലഭ്യമാവുന്നത്. 21 ദിവസവും ജനങ്ങളോ വീടിന് ഉള്ളില്‍ തന്നെ ചിലവഴിക്കാനാണ് പ്രധാനന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആരാധനാലയങ്ങളും പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ മറികടക്കുന്ന് പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കുന്ന മതപുരോഹിതന്‍മാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയും പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്. ഇതിനിടയിലാണ് മാതൃകാപരമായ ഒരു തീരുമാനം കേളത്തിലെ സുന്നി നേതാക്കളില്‍ നിന്നും ഉണ്ടാവുന്നത്.

മുഅയ്ക്ക് പകരം ളുഹര്‍

മുഅയ്ക്ക് പകരം ളുഹര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ മുസ്ലിം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിലൊന്നായ വെള്ളിയാഴ്ചത്തെ കൂട്ടനമസ്കാരം (ജുമഅ) ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ഇരുവിഭാഗം സുന്നി നേതാക്കളും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹര്‍ നിസ്‌കരിക്കണമെന്നാണ് മതനേതാക്കള്‍ അവകാശപ്പെടുന്നത്.

ഇകെ വിഭാഗം

ഇകെ വിഭാഗം

മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ) പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിക്കുന്നത്.

നാല്‍പതു പേര്‍

നാല്‍പതു പേര്‍

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം കാരണം ശാഫിഈ മദ്ഹബില്‍ നാല്‍പതു പേര്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതെ വന്ന ദു:ഖകരമായ കാര്യം അറിഞ്ഞിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും ളുഹര്‍ നിസ്‌കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകള്‍ നിര്‍വഹിക്കാനും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

എപി വിഭാഗം

എപി വിഭാഗം

കൊറോണയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅ നടത്തേണ്ടതില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി) വിഭാഗവും കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടംചേര്‍ന്നുള്ള ആരാധനകളൊന്നും നടത്താന്‍ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നിര്‍വ്വഹിക്കേണ്ടതില്ലെന്ന് നേതാക്കള്‍പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ പാടില്ല

ഈ സാഹചര്യത്തില്‍ പാടില്ല

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരായിരുന്നു പ്രസ്താവന പുറത്തിറക്കിയത്. അടിയന്തരഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കുക എന്ന രീതിയും ഈ സാഹചര്യത്തില്‍ പാടില്ലെന്നും നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നുണ്ട്.

വീടുകളില്‍ ഒതുങ്ങിയിരിക്കുക

വീടുകളില്‍ ഒതുങ്ങിയിരിക്കുക

അതിനാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം വീടുകളില്‍ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കുകയും വേണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിശ്വാസികള്‍ വീടുകളിലിരുന്നുകൊണ്ട് ആരാധനകളില്‍ സജീവമാവുകയും കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.

 'സര്‍ക്കാര്‍ വാദം പച്ചക്കള്ളം: ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം' 'സര്‍ക്കാര്‍ വാദം പച്ചക്കള്ളം: ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം'

 മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ച മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ച

English summary
coronavirus; samastha statement about friday prayer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X