• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവര്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് നമ്മുടെ വളര്‍ച്ച, അവരെ 'കൊറോണ' എന്ന് വിളിച്ച് കളിയാക്കരുത്

 • By Desk

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം വലിയ മുന്നേറ്റം ഉണ്ടാക്കിയ സമയത്തും തമിഴ്‌നാടിനെ പ്രകീര്‍ത്തിച്ച ആളാണ് സന്തോഷ് പണ്ഡിറ്റ്. തമിഴ്‌നാട് ആണ് ഗംഭീരമായി കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്തിയത് എന്നായിരുന്നു പണ്ഡിറ്റിന്റെ വാദം. എന്തായാലും അക്കാര്യത്തില്‍ ചില വ്യക്തതകള്‍ ഒക്കെ വന്നിട്ടുണ്ട് ഇപ്പോള്‍.

എന്നാല്‍ ഇപ്പോള്‍ പണ്ഡിറ്റ് മറ്റൊരു കാര്യവും പറഞ്ഞാണ് രംഗത്ത് വന്നിട്ടുളളത്. പ്രവാസികളെ കുറിച്ചാണ് അദ്ദേഹത്തിന്റെ ആശങ്ക. പ്രവാസികളെ പലരും 'കൊറോണ, കൊറോണ' എന്ന് വിളിച്ച് പരിഹസിക്കുന്നുണ്ടത്രെ.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ കേരളം വട്ടപ്പൂജ്യം ആയേനെ എന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നെ, പതിവ് പോലെ ആയിരം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അര പണ്ഡിറ്റ് എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷ

ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷ

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതൽ പല൪ക്കും പ്രവാസികൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തില് വിദേശത്ത് മണലാരണ്യത്തില് പോയ് ചുട്ടു പൊള്ളുന്ന വെയിലില് കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികൾ ജീവ൯ ഹോമിച്ച് നല്കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ 1 സ്ഥാനവും.

അതെല്ലാം പല മഹാൻമാരും മറന്നു

അതെല്ലാം പല മഹാൻമാരും മറന്നു

കേരളത്തിൽ പ്രളയം വരുമ്പോഴും , ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികൾ എത്രയോ തുക ഒരു സെന്റി തോന്നി എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികൾ ചെയ്ത അത്രയും ചാരിറ്റി കേരളത്തിൽ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

കോണ്‍ഗ്രസ് രണ്ട് തട്ടില്‍, രാഷ്ട്രീയം കളിക്കരുതെന്ന് മിലിന്ദ് ദേവ്‌റ, സീനിയര്‍ ക്യാമ്പിന് ചാഞ്ചാട്ടം

cmsvideo
  കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
  സിനിമ നിർമിക്കുന്നതും

  സിനിമ നിർമിക്കുന്നതും

  ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികൾ കത്തിച്ച് നി൪മ്മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പിൽ നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

  ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട...

  കൊറോണ എന്ന് വിളിച്ച് കളിയാക്കുന്നു

  ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവിൽ വിദേശത്ത് നിന്നും വന്നവരെ "കൊറോണാ..കൊറോണാ.." എന്നും വിളിച്ച് കളിയാക്കുന്നു ചില൪..കഷ്ടം..

  (വാല് കഷ്ണം... പ്രവാസികളാണ് നാടിൻ്റെ ഉയർച്ചക്ക് കാരണം... പ്രവാസികള് പടുത്തുയർത്തിയതാണ് ഈ no 1 കേരളം...

  പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില് ഈ കേരളം വെറും വട്ടപൂജ്യമായേനെ.. ഓ൪ത്തോ...)

  English summary
  Coronavirus: Santhosh Pandit criticise those who mock NRIs by calling them 'Corona'.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X