കേരളത്തില്‍ വീണ്ടും കൊറോണ; ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു!!
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റയാള്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
രോഗം ആദ്യം കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി ഭക്ഷണം കഴിക്കാനും എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ഫലം ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.

അതേസമയം കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ നിന്നുളള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം എയര്‍ ഇന്ത്യയില്‍ ഇന്ന് ദില്ലിയില്‍ എത്തും. ഇന്നലെ 42 മലയാളികള്‍ ഉള്‍പ്പെടെ 324 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവരെ മനേസറിലെ സൈനിക ക്യാംപിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് എത്തുന്നവരേയും ഇവിടേയ്ക്ക് തന്നെയാകും മാറ്റുക. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് എത്തിക്കു.
അതിനിടെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ചമ മാത്രം 45 പേരാണ് മരിച്ചത്. ഇതുവരെ വിവിധ രാജ്യങ്ങളിലായി 14,499 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 27 രാജ്യങ്ങളിലാണ് കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications