കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധം; ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പ്രതിരോധത്തിനായി ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വ്യാപനം തടയുന്നതിനായി ക്യൂബയില്‍ നിന്നുള്ള മരുന്ന പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ അവലോകന യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് ഡ്രഗ്‌സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പരിശോധന സംവിധാനങ്ങള്‍ കൂടുതല്‍ വേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അനുമതി തേടിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

corona

സംസ്ഥാനത്ത് ഇന്ന് മാത്രം മുപ്പത്തൊമ്പത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 24 പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇതോടെ കാസര്‍ഗോട്ടെ കോറോണ വൈറസ് ബാധിതരുടെ എണ്ണം 80 ആയി ഉയര്‍ന്നിരിക്കുകയാണ്. കൊല്ലം ജില്ലയിലും ഇന്ന് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഒരാള്‍ക്കാണ് പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് കൂടാതെ കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശ്ശൂരും കോഴിക്കോട്ടും ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ സ്ഥിരീകരിച്ചവരില്‍ 25 പേര്‍ ദുബായില്‍ നിന്നും എത്തിയവരും 13 പേര്‍ രോഗികളുമായ് സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. കൊല്ലത്തെ രോഗി ദുബായില്‍ നിന്നും വന്നതാണ്.

ഇന്ന് സംസ്ഥാനത്ത് 122 പേരെയാണ് കൊവിഡ് രോഗലക്ഷണങ്ങളോട് കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കൊവിഡ് പ്രാഥമിക ആശുപത്രിയാക്കി മാറ്റും. വിദേശത്ത് നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും നിരീക്ഷണത്തില്‍ കഴിയണം. പനി, ശ്വാസതടസ്സം പോലുളള രോഗലക്ഷണങ്ങളുളളവര്‍ ആശുപത്രിയിലെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് ജില്ലാ ആശുപത്രിയില്‍ നിന്നാണ് ലഭിക്കുന്നതെന്നും അത് താലൂക്ക് ആശുപത്രികളില്‍ നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദ മരുന്ന് കടകള്‍ അടഞ്ഞുകിടക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇത് ആയൂര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English summary
Coronavirus: Seeks Drug Controller Permission To Use Medicines From Cuba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X