ലോക്ക് ഡൗണില്‍ പെട്ടുപോയോ? നിങ്ങളുടെ #StayatHome ചിത്രങ്ങളും അനുഭവങ്ങളും ഞങ്ങള്‍ക്ക് അയക്കൂ
കോഴിക്കോട്: ലോക ജനസംഖ്യയുടെ പാതിയോളം ഇപ്പോള്‍ വീടുകളില്‍ ഒതുങ്ങി ജീവിക്കുകയാണ്. പല രാജ്യങ്ങളിലും സമ്പൂര്‍ണ 'ലോക്ക് ഡൗണ്‍' ആണ്. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ ജീവിക്കുകയേ നിവൃത്തിയുള്ളു.
ഇത്തരം ഒരു അനുഭവം മലായാളികളെ സംബന്ധിച്ച് സമീപ കാല ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഒരുപക്ഷേ, ലോകം മുഴുവന്‍ പരന്നുകിടക്കുന്ന മലയാളി സമൂഹത്തിലെ ചെറിയൊരു വിഭാഗം ഇതിന് മുമ്പും ഇത്തരം സാഹചര്യങ്ങളിലൂടെ ഒക്കെ കടന്നുപോയിട്ടുണ്ടാകും.

ഈ അനുഭവങ്ങളെ നിങ്ങള്‍ എങ്ങനെയാണ് സമീപിക്കുന്നത്? എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്? ഇത് സംബന്ധിച്ച് പ്രത്യേകതയുള്ളത് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന സെല്‍ഫി ചിത്രങ്ങളോ അല്ലാത്ത ചിത്രങ്ങളോ ഉണ്ടോ? അവ ഞങ്ങള്‍ക്ക് അയക്കൂ. [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് അയച്ചാല്‍ മതി.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിങ്ങളുടെ സെല്‍ഫികളും ഇതിലേക്ക് അയക്കാവുന്നതാണ്. സ്റ്റേ അറ്റ് ഹോം (#stayathome) എന്ന ഹാഷ്ടാഗില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങളെല്ലാം നിങ്ങള്‍ക്ക് ഇതില്‍ ഉള്‍പ്പെടുത്താം. നിങ്ങളുടെ പേര്, സ്ഥലം എന്നിവ കൂടി ഇമെയിലില്‍ ഉള്‍പ്പെടുത്തൂ.
എന്തായാലും കേരളത്തില്‍ ലോക്ക് ഡൗണിന്റെ ആദ്യ ദിവസം കടന്നുപോവുകയാണ്. പരിചിതമല്ലാത്ത ഈ സാഹചര്യം ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ തരണം ചെയ്യും എന്ന് കണ്ട് തന്നെ അറിയാം.












Click it and Unblock the Notifications