കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ്‌ പ്രതിതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തിലെ താലൂക്ക്‌, ജില്ലാ-ജനറല്‍, മെഡിക്കല്‍ കോളജ്‌ തലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ നിരവധി നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും സന്നദ്ധ
പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊവിഡ്‌ പടര്‍ന്നപ്പോള്‍ അവരുടെ ജോലി ഭാരം വര്‍ധിച്ചെങ്കിലും ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ ഇവര്‍ക്കു ലഭിക്കുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

അവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു; അതുകൊണ്ട്‌ യാത്രപ്പടിയെങ്കിലും നല്‍കാന്‍ തയ്യാറാകണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിധിയില്‍ അവരെയും ഉള്‍പ്പെടുത്തണം.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രധാനമാണ്‌. വിദ്യാഭ്യാസ വായ്‌പയെടുത്തു പഠിച്ചിട്ട്‌ തിരിച്ചടവു സാധിക്കാത്തവര്‍ നിരവധിയുണ്ട്‌ ഇവരുടെ കൂട്ടത്തില്‍.

 coronavirus1

സ്ഥിരം ഒഴിവുകളില്‍ നിയമിച്ചാല്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കണം എന്നതുകൊണ്ട്‌ നിയമനം നടത്താതെ ഇവരെ ചൂഷണം ചെയ്യുകയാണ്‌. സര്‍ക്കാര്‍ ഈ കൊവിഡ്‌ കാലത്ത്‌ ചെലവിട്ടു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു രൂപയില്‍ നിന്ന്‌ ഒരു രൂപ പോലും ഇവര്‍ക്കു ലഭിക്കുന്നില്ല. പക്ഷേ, നിസ്സഹായതയുടെ പടുകുഴിയിലായിരിക്കുമ്പോഴും പ്രവര്‍ത്തന മികവിനോ ആത്മാര്‍ത്ഥതയ്‌ക്കോ ഇവര്‍ ഒരു കുറവും വരുത്തുന്നുമില്ല.

സന്നദ്ധ പ്രവര്‍ത്തര്‍ എന്ന നിലയിലുള്ള എക്‌സ്‌പീരിയന്‍സ്‌ മറ്റു ജോലികള്‍ക്കു പ്രയോജനപ്പെടില്ല എന്നതുപോലും കണക്കിലെടുക്കാതെയാണ്‌ ഈ കഠിനാധ്വാനം. സര്‍ക്കാര്‍ ഒപ്പമുണ്ട്‌, നിങ്ങള്‍ ഞങ്ങളുടെ ഭാഗമാണ്‌ എന്നൊക്കെ വലിയ വര്‍ത്തമാനം പറയുന്നതിനപ്പുറം കാരുണ്യവും ദയയും അര്‍ഹിക്കുന്ന ഇവരുടെ ബുദ്ധിമുട്ടുകള്‍ കണ്ണു തുറന്ന്‌ കാണാനും പരിഹരിക്കാനും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മുന്‍കൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

English summary
coronavirus: Sobha Surendran about health workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X