• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ്: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ് ടൂ അടക്കമുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കാനാണ് തീരുമാനം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനം.

cmsvideo
  Kerala postponed all school and university exams | Oneindia Malayalam

  മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു ... വിശ്വാസ വോട്ടിന് മുമ്പേ സര്‍ക്കാരിന്റെ പടിയിറക്കം !

  മൂന്ന് പരീക്ഷകള്‍ കൂടി മാത്രമാണ് എസ്എസ്എല്‍എസി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ നടക്കാനുണ്ടായിരുന്നത്. സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചതായി കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ചോദ്യക്കടലാസുകള്‍ കോളേജുകള്‍ക്ക് കൈമാറിയതിനാല്‍ ഇന്നത്തെ പരീക്ഷകള്‍ നടക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു. എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം യുജിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവും നിര്‍ത്തിവയ്ച്ചിട്ടുണ്ട്.

  അതിനിടെ, കൊറോണ വൈറസ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്നും എംസി കമറുദ്ദീനുമാണ് വൈറസ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കാസർകോട്ടെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎൽഎമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു.

  വിവാഹച്ചടങ്ങലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന. ദുബായില്‍ നിന്ന്‌ മാര്‍ച്ച് 11ന് പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള്‍ എത്തിയത്. ഇതേ തുടര്‍ന്ന് രോഗിയുടെ കൂടെ യാത്ര ചെയ്തവരെയും രോഗിയുമായി നേരിട്ട് ഇടപഴകിയ വരെയും കണ്ടെത്തി വരുകയാണെന്നും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചു.

  കുനാൽ ക്രമക്ക് തിരിച്ചടി: വിമാനത്തിലെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

  മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ രാജിവെച്ചു , അവസാന നിമിഷം ട്വിസ്റ്റ്, 5 ഫോര്‍മുലയുമായി കോണ്‍ഗ്രസ്!!

  English summary
  Coronavirus: sslc plus two exmas postponed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X