കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന: ഉത്തരവ് അപ്രായോഗികം സർക്കാരിനെതിരെ ചെന്നിത്തല!!

Google Oneindia Malayalam News

മസ്കറ്റ്/തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടർ വിമാനങ്ങളിൽ മടങ്ങിയെത്തുന്നവർക്ക് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിയ നടപടിക്കെതിരെ പ്രവാസികൾ. ഒമാനിലെ പ്രവാസി സമൂഹമാണ് സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നോക്ക് കുത്തിയായി നോര്‍ക്ക‌; താങ്ങല്ല, പ്രവാസിയുടെ തലക്ക് കിട്ടിയ അടിയാണ്, വിമര്‍ശിച്ച് ജോയി മാത്യൂനോക്ക് കുത്തിയായി നോര്‍ക്ക‌; താങ്ങല്ല, പ്രവാസിയുടെ തലക്ക് കിട്ടിയ അടിയാണ്, വിമര്‍ശിച്ച് ജോയി മാത്യൂ

 പ്രതിഷേധം തുടരുന്നു

പ്രതിഷേധം തുടരുന്നു

വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലെത്തുന്നവർക്ക് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിയതിൽ പ്രതിഷേധവുമായി പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എംപിസിസി ഒമാൻ കമ്മറ്റി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ പിൻവലിക്കണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം. അതേ സമയം ഒമാനിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വേണ്ടത്ര വിമാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തുന്നതെന്നാണ് മസ്കറ്റ് സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യൂ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ ചാർട്ടർ വിമാനങ്ങളിലെത്തുന്നവർക്ക് മാത്രം കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിയ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ചെലവ് കൂടുതൽ

ചെലവ് കൂടുതൽ

ഒമാനിൽ കൊറോണ വൈറസ് പരിശോധനയ്ക്ക് 60 മുതൽ 80 റിയാൽ വരെയാണ് ചെലവ് വരുന്നത്. ഇത് പലർക്കും താങ്ങാൻ കഴിയില്ലെന്നാണ് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടമായവരും മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നവുമാണ് കേരളത്തിലേക്ക് മടങ്ങാൻ അവസരവും കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്നവർക്ക് പരിശോധന കുടി നിർബന്ധമാക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ സാധ്യതകളും അവസാനിക്കുകയാണ്.

 പ്രവാസികൾക്ക് ബുദ്ധിമുട്ട്

പ്രവാസികൾക്ക് ബുദ്ധിമുട്ട്

ജൂൺ 20 മുതൽ വിദേശത്ത് നിന്ന് വരുന്ന ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിക്കൊണ്ട് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൊറോണ വൈറസ് പരിശോധനയ്ക്ക് ശേഷം രോഗമില്ലാത്തവരെ മാത്രം കേരളത്തിലേക്ക് മടങ്ങാൻ അനുവദിച്ചാൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന്റെ ഭാഗമായിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്ക് പോലും കൊറോണ വൈറസ് പരിശോധന നടത്താതെ ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് മാത്രം പരിശോധന ശക്തമാക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സൌദി അറേബ്യയിൽ കൊറോണ വൈറസ് പരിശോധന നടത്തി ഫലം ലഭിക്കുന്നതിനായി എട്ട് ദിവസം വരെയാണ് സമയമെടുക്കുന്നത്. ആ സാഹചര്യത്തിൽ കേരള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യം. പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഇതെന്നും ആരോപണമുയരുന്നുണ്ട്.

 ഉത്തരവ് തിരുത്തമെന്ന്

ഉത്തരവ് തിരുത്തമെന്ന്


ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ തിരികെയെത്തിക്കുന്ന പ്രവാസികൾക്ക് കൊറോണ വൈറസ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിക്കിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തിരുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആവശ്യം. വന്ദേ ഭാരത് ദൌത്യത്തിന് കീഴിൽ മടങ്ങിയെത്തുന്നവർക്ക് ഇല്ലാത്ത ഈ നിബന്ധന ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് മാത്രം നിർബന്ധമാക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
Expatriates Protest Against Mandatory COVID Test For Travelers | Oneindia Malayalam
 പ്രമേയം പാസാക്കിയത് മറക്കരുത്

പ്രമേയം പാസാക്കിയത് മറക്കരുത്

കൊറോണ വൈറസ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ബോധ്യപ്പെടുന്നവരെ മാത്രമേ വിദേശരാജ്യങ്ങളിൽ നിന്ന് മടക്കിക്കൊണ്ടുവരാവൂ എന്ന് കാണിച്ച് നേരത്തെ വ്യോമയാന വകുപ്പ് ഉത്തരവിറക്കിയിരുന്നു.ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയതോടെ 2020 മാർച്ച് 12നാണ് ഇതിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഇറ്റലി എന്നി രാജ്യങ്ങളിൽ നിന്നും മലയാളികളെ മടക്കിക്കൊണ്ടുവരുന്നതിന് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിക്കൊണ്ടായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

English summary
Coronavirus test made mandatory for expats coming from chartered flights, Ramesh Chennithala Responded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X