കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; മൂന്നാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

Google Oneindia Malayalam News

കാസര്‍ഗോഡ്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

 coronavirus123-158

ഇതോടെ കേരളത്തില്‍ മൂന്നാമത്തെയാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്. അതേസമയം ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു ഞായറാഴ്ച 104 സാമ്പിളുകളാണ് കേരളത്തില്‍ നിന്ന് പരിശോധന നടത്തിയത്. ഇതില്‍ തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
Second confirmed case of Corona virus reported in Kerala | Oneindia Malayalam

ആലപ്പുഴയിലേയും തൃശ്ശൂരിലേയും രോഗികളുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 1999 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 75 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ തുടരുന്നത്. 1924 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 106 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

'മിസ്റ്റർ സെൻകുമാർ, പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം''മിസ്റ്റർ സെൻകുമാർ, പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം'

<strong>ആദായ നികുതി സ്ലാബ് മാറ്റം; പുതിയ ഘടന തിരഞ്ഞെടുത്താല്‍ നഷ്ടമാകുന്നത് ഈ ഇളവുകള്‍</strong>ആദായ നികുതി സ്ലാബ് മാറ്റം; പുതിയ ഘടന തിരഞ്ഞെടുത്താല്‍ നഷ്ടമാകുന്നത് ഈ ഇളവുകള്‍

ജാമിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവയ്പ്; ആര്‍ക്കും പരിക്കില്ല, വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍!!ജാമിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവയ്പ്; ആര്‍ക്കും പരിക്കില്ല, വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍!!

English summary
Coronnavirus; third case reported in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X