കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മാഹി സ്വദേശി മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജില്‍

Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ് (71) ആണ് മരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. വിദേശ യാത്രാ ചരിത്രം ഒന്നുമില്ലാത്ത ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സമ്പര്‍ക്കം വഴിയാണ് മെഹറൂഫിന് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇദ്ദേഹം നൂറിലേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും മെഹറൂഫ് പങ്കെടുത്തിരുന്നു.

corona
18

പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി.

Recommended Video

cmsvideo
ലോക്ഡൗണ്‍ നടത്തിയിട്ടും ഇന്ത്യയില്‍ രോഗം പടരുന്നു | Oneindia Malayalam

അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകുന്നേരം 4 മണിക്ക് തലശ്ശേരി കോ-ഓപ്പറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു. കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള നൂറിലേറെ ആളുകളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധം പാളിയാല്‍ സംസ്ഥാനത്ത് 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുപ്രതിരോധം പാളിയാല്‍ സംസ്ഥാനത്ത് 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചൈനയെ കൈവിട്ട് ജപ്പാന്‍... സമ്പദ് ഘടന തകരും, എല്ലാ കമ്പനികളും ചൈന വിടും, ഒപ്പം യുഎസ്സും!!ചൈനയെ കൈവിട്ട് ജപ്പാന്‍... സമ്പദ് ഘടന തകരും, എല്ലാ കമ്പനികളും ചൈന വിടും, ഒപ്പം യുഎസ്സും!!

English summary
കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ് (71) ആണ് മരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവമസായി ചികിത്സയിലായിരുന്നു ഇദ്ദേഹം. വിദേശ യാത്രാ ചരിത്രം ഒന്നുമില്ലാത്ത ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്പര്‍ക്കം വഴിയാണ് മെഹറൂഫിന് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X