കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ എന്‍സിസി എന്‍എസ്എസ് വളണ്ടിയര്‍മാരും

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ എന്‍സിസി എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്താന്‍ ഉദേശിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 231000 വളണ്ടിയര്‍മാരാണുള്ളത്. യുവജനകമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി വരാനുണ്ട്. ഇതിന് പുറമേയാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത് പ്രകാരം എന്‍എസ്എസ് എന്‍സിസി വളണ്ടിയര്‍മാരെ കൂടി ഇതിന്റെ ഭാഗമാക്കുന്നത്.

pinarayi

ഇവരെ കൂടാതെ അഞ്ച് വര്‍ഷമായി എന്‍സിസി എന്‍എസ്എസ് എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നവരേയും കൂടി ഇതിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും അതും സംസ്ഥാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒപ്പം എന്‍ ജിഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശവും നടപ്പിലാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയില്‍നിന്ന് എട്ടു പേര്‍ക്കും, ഇടുക്കി ജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്കും, കൊല്ലം ജില്ലയില്‍നിന്ന് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

കൊല്ലത്ത് രോഗം ബാധിച്ചവരില്‍ ഒരാള്‍ 27 വയസുള്ള ഗര്‍ഭിണിയാണ്. വിവിധ ജില്ലകളിലായി 165934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 165291 പേര്‍ വീടുകളിലും, 643 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 7 ജില്ലകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉല്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകളും, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളാണ് തീവ്രബാധിത പട്ടികയില്‍ ഉള്‍പ്പെട്ടത്. സംസ്ഥാനത്തിന് 157 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം നടന്നിരുന്നു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികള്‍ക്ക് അതതു രാജ്യങ്ങളില്‍ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

English summary
Coronavirus: Volunteering Will be Expand Including NSS NCC Volunteers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X