Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ലോക്ഡൗണ്‍.... രാജ്യം പകുതി നിശ്ചലമാവും, യാത്രകള്‍ക്ക് വിലക്ക്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്താണ് ലോക് ഡൗണ്‍ എന്ന് കേരളത്തിലെ ഓരോ പൗരനും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും. അടിയന്തര സാഹചര്യത്തില്‍ ഒരു രാജ്യത്ത് പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന കാര്യമാണ് ലോക്ക് ഡൗണ്‍. പുറത്ത് നിന്നും വരുന്നവരെയും ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നവരെയും നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. നമ്മുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുവരുന്നതിന് തടസ്സമുണ്ടാവില്ല. അതേസമയം അടിയന്തര സര്‍വീസുകളും അവശ്യ സാധനങ്ങളും മാത്രമാണ് ഈ ജില്ലകളില്‍ ലഭ്യമാകുക. എന്താണ് അവശ്യ സാധനങ്ങളെന്ന് സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്.

1

ലോക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഗതാഗത സൗകര്യത്തില്‍ കാര്യമായ നിയന്ത്രണങ്ങളുണ്ടാവും. അതേസമയം സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകള്‍ക്ക് കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും. നിലവില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവയാണ് ലോക് ഡൗണ്‍ നിര്‍ദേശിച്ച സംസ്ഥാനങ്ങള്‍. ലോക്ഡൗണിന്റെ നിര്‍ദേശങ്ങള്‍ എങ്ങനെയാണെന്ന് വരും ദിവസങ്ങളില്‍ മാത്രമേ കൂടുതലായി വ്യക്തമാകൂ. ചൈനയില്‍ വൈറസ് പടര്‍ന്നപ്പോള്‍ പ്രഭവ കേന്ദ്രമായ വുഹാനില്‍ പൂര്‍ണമായ ലോക്ഡൗണാണ് ചൈന നിര്‍ദേശിച്ചത്. ആദ്യ ഘട്ടത്തില്‍ ഇത് വിജയിക്കില്ലെന്നായിരുന്നു വിലയിരുത്തിയത്.

വുഹാന്‍ പൂര്‍ണമായ ഐസൊലേഷനൊടുവില്‍ കൊറോണയെ കീഴടക്കിയിരിക്കുകയാണ്. ഇവിടെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതാണ് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുടരുന്നത്. കേരളത്തില്‍ കൊറോണ സംശയിക്കുന്നവരെ ജില്ലകളില്‍ തന്നെ നിര്‍ത്താനും, മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാതിരിക്കാന്‍ ശ്രമിക്കാനും ലോക്ഡൗണിലൂടെ സാധിക്കും. അന്താരാഷ്ട്ര തലത്തില്‍ തായ്‌വാനും സിംഗപ്പൂരും ഇതേ രീതി പിന്തുടര്‍ന്നിരുന്നു. വുഹാനില്‍ നിന്ന് ഒരാള്‍ക്ക് പോലും പുറത്തേക്ക് പോകാനോ അവിടേക്ക് വരാനോ സാധിക്കുമായിരുന്നില്ല. മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെ പോലും ചൈന ഇതില്‍ നിന്ന് മാറ്റിയില്ല. പൊതു ഗതാഗതം, അതിലുപരി ടാക്‌സി സര്‍വീസുകള്‍ എല്ലാം തടഞ്ഞു. ഇതെല്ലാം ഇന്ത്യയിലെ എല്ലായിടത്തും ഉണ്ടാവും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാജ്യം പകുതി നിശ്ചലമാകും.

ഈ ഏഴ് ജില്ലകളിലും സ്‌കൂളുകളോ യൂണിവേഴ്‌സിറ്റികളോ പ്രവര്‍ത്തിക്കാനും സാധ്യതയില്ല. സന്ദര്‍ശനങ്ങള്‍ അനുവദിക്കില്ല. വൃദ്ധരെ സഹായിക്കാനെത്തുന്ന വിഭാഗത്തിന് മാത്രമേ വീടുകളില്‍ പ്രവേശനമുണ്ടാകൂ. മരുന്ന്, അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ വേണ്ടി മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. മാസ്‌ക് ധരിച്ചല്ലാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരിക്കില്ല. ഇറ്റലിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. പൊതുപരിപാടികള്‍ കര്‍ശനമായി നിരോധിച്ചു. ഇതേ രീതി കേരളത്തിലും നടപ്പാക്കും. ബീവറേജുകള്‍, ബാറുകള്‍ തുടങ്ങിയവയും തുറക്കില്ല. കൂട്ടം കൂടി നില്‍ക്കാനോ അനുവാദമുണ്ടായിരിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണമുണ്ടാകും. വിമാനത്താവളങ്ങള്‍ക്കും ഇത് ബാധകമാവും. പശ്ചിമ ബംഗാളും ഗുജറാത്തും വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+