കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോഡ് മോഡല്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു; എങ്ങനെയാണ് ജില്ല പ്രതിരോധം തീര്‍ത്തത്...

  • By Desk
Google Oneindia Malayalam News

കാസര്‍കോഡ്: കൊറോണ പ്രതിരോധ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളം. സംസ്ഥാനത്ത് ഏറ്റവും ആദ്യം വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. പക്ഷേ ഇന്ന് ഇവിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞരിക്കുന്നു. മാത്രമല്ല, രോഗം ഭേദമാകുന്നവരുടെ എണ്ണവും കൂടുകയും ചെയ്തു. ഇതോടെയാണ് കാസര്‍കോഡ് മോഡല്‍ ദേശീയ ചര്‍ച്ചയായത്. കാസര്‍കോഡ് മോഡലിനെ പറ്റി കഴിഞ്ഞാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. വിശദാംശങ്ങള്‍...

മൂന്നാമത്തെ കൊറോണ രോഗം

മൂന്നാമത്തെ കൊറോണ രോഗം

രാജ്യത്ത് മൂന്നാമത്തെ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോഡ്. ഫെബ്രുവരി 3ന് ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥിക്കാണ് ജില്ലയില്‍ ആദ്യം രോഗം പിടിപ്പെട്ടത്. വിദ്യാര്‍ഥിനിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടം ആദ്യം ചെയ്തത്. പിന്നീട് ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വരെ പ്രഖ്യാപിച്ച് നിയന്ത്രിച്ചു.

ഇതുവരെ രോഗം ബാധിച്ചത്

ഇതുവരെ രോഗം ബാധിച്ചത്

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചത് 169 പേര്‍ക്കാണ്. ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടമായിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. രോഗ വ്യാപനം തടയാനും സാധിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ക്കാണ് കൂടുതലായി രോഗം കണ്ടത്. എന്നാല്‍ ഇത് വ്യാപിച്ചില്ല.

123 പേര്‍ക്ക് രോഗം ഭേദമായി

123 പേര്‍ക്ക് രോഗം ഭേദമായി

ജില്ലാ ഭരണകൂടം നടപ്പാക്കിയ നിയന്ത്രണങ്ങളാണ് രോഗവ്യാപനം തടയുന്നതിന് സഹായിച്ചത്. 123 പേര്‍ക്ക് രോഗം ഭേദമായി. 50 ല്‍ താഴെ ആളുകള്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വന്നവര്‍ക്കാണ് കാസര്‍കോഡ് ജില്ലയില്‍ രോഗം കൂടുതലും കണ്ടത്.

വിദേശത്ത് നിന്ന് എത്തുന്നവര്‍

വിദേശത്ത് നിന്ന് എത്തുന്നവര്‍

മംഗലാപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു വിമനത്താവളത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ വിവിധ മാര്‍ഗങ്ങളിലൂടെയാണ് ജില്ലയിലെത്തുന്നത്. ഇതാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. വ്യാപകമായ പരിശോധന, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, പ്രൈമറി കോണ്ടാക്റ്റുള്ളവരെ കണ്ടെത്തല്‍, ബോധവല്‍ക്കരണ പരിപാടികള്‍... തുടങ്ങി ഒട്ടേറെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കാസര്‍കോഡ് ജില്ല കൊറോണയെ പ്രതിരോധിച്ചത്.

ഏകോപിപ്പിക്കാന്‍

ഏകോപിപ്പിക്കാന്‍

സംസ്ഥാന സര്‍ക്കാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ ജില്ലയില്‍ നിയോഗിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചു, നിരീക്ഷണത്തിന് ഏഴ് ഡ്രോണുകള്‍ ഉപയോഗിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. പിന്നീടാണ് സമാന പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.

ജിപിഎസ് ട്രാക്കിങ്

ജിപിഎസ് ട്രാക്കിങ്

ജിപിഎസ് വച്ച് ക്വാറന്റൈനിലുള്ള എല്ലാവരെയും ട്രാക്ക് ചെയ്തു. അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചുനല്‍കി. ജില്ലയിലെ മിക്കയാളുകള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. കരിഞ്ചന്തകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക പദ്ധതി ഒരുക്കി. വാര്‍ഡ് തലത്തില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചതും നേട്ടമായി.

Recommended Video

cmsvideo
Pinarayi Vijayan Praises Kasargod District | Oneindia Malayalam
കാസര്‍കോഡ് മോഡല്‍

കാസര്‍കോഡ് മോഡല്‍

17373 പേരെയാണ് ജില്ലയില്‍ ക്വാറന്റൈന്‍ ചെയ്തത്. 100-150 സാംപിളുകള്‍ ദിവസവും പരിശോധിച്ചു. പുതിയ ലാബുകള്‍ തുടങ്ങി. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. ആരോഗ്യ വകുപ്പ് പ്രത്യേക സര്‍വെ സംഘടിപ്പിച്ചും പ്രൈമറി-സെക്കണ്ടറി ലിസ്റ്റില്‍ പെട്ട 60 കഴിഞ്ഞവരെ ഐസൊലേഷനിലാക്കിയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കാസര്‍കോഡ് കൊറോണയെ പ്രതിരോധിച്ചത്. രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ ആഗ്ര, ഭില്‍വാര, പത്തനംതിട്ട മോഡലുകള്‍ക്കൊപ്പം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയാണ് കാസര്‍കോഡ് മോഡലും.

അമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണംഅമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണം

മഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗംമഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗം

English summary
Coronavirus: What is Kasaragod model?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X