കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്കെതിരെയുള്ള പോരാട്ടത്തിലെ അടുത്ത വെല്ലുവിളി അതാണ്; മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുകയാണ്. സംസ്ഥനത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 1000 കേസുകള്‍ അടുപ്പിച്ചും അതില്‍ കൂടുകല്‍ കേസുകളുമാണ് ഇപ്പോള്‍ കേരളത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

തിരുവനന്തപുരത്തെ ലോക്ക് ഡൗൺ റദ്ദാക്കാൻ കഴിയില്ല, ഇളവുകളിൽ തീരുമാനം വൈകീട്ട്; കടകംപള്ളി സുരേന്ദ്രൻതിരുവനന്തപുരത്തെ ലോക്ക് ഡൗൺ റദ്ദാക്കാൻ കഴിയില്ല, ഇളവുകളിൽ തീരുമാനം വൈകീട്ട്; കടകംപള്ളി സുരേന്ദ്രൻ

കേരളത്തില്‍ ഇതുവരെ 435 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ഈ സ്ഥിതി ഇനി എത്രനാള്‍ തുടരുമെന്ന് പറയാന്‍ പറ്റില്ല. കൊറോണക്കെതിരെയുള്ള പോരാട്ടത്തിലെ അടുത്ത വെല്ലുവിളി അതാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

അറിഞ്ഞുകൊണ്ട് ഇടപഴകുകയാണ്

അറിഞ്ഞുകൊണ്ട് ഇടപഴകുകയാണ്

കൊറോണ വൈറസ് രോഗം വരാതിരിക്കാന്‍ നമ്മള്‍ ആളുകളുമായുള്ള സമ്പര്‍ക്കം പരമാവധി കുറച്ചിരിക്കുമ്പോള്‍, ഓരോ ദിവസവും ഡോക്ടര്‍മാര്‍ മുതല്‍ ക്‌ളീനിങ്ങ് സ്റ്റാഫ് വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ വൈറസ് ബാധയുള്ളവരുമായി അറിഞ്ഞുകൊണ്ട് നേരിട്ട് ഇടപഴകുകയാണ്. സ്വാഭാവികമായും കൊറോണ വൈറസ് അവരെ കൂടുതലായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam
ആംനെസ്റ്റി ഇന്റര്‍നാഷനല്‍

ആംനെസ്റ്റി ഇന്റര്‍നാഷനല്‍

ലോകമെമ്പാടും ഇതുവരെ മൂവായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ചു എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്ന കണക്കുകള്‍ ലഭ്യമല്ല.

435 ആരോഗ്യ പ്രവര്‍ത്തകര്‍

435 ആരോഗ്യ പ്രവര്‍ത്തകര്‍

കേരളത്തില്‍ ഇതുവരെ 435 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ഈ സ്ഥിതി ഇനി എത്രനാള്‍ തുടരുമെന്ന് പറയാന്‍ പറ്റില്ല. കൊറോണക്കെതിരെയുള്ള പോരാട്ടത്തിലെ അടുത്ത വെല്ലുവിളി അതാണ്.

സംരക്ഷിക്കണം

സംരക്ഷിക്കണം

നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ പരമാവധി സംരക്ഷിക്കണം, അവര്‍ക്ക് രോഗം വന്നാല്‍ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണം, ജീവന്‍ നഷ്ടപ്പെട്ടാല്‍ നല്ല ഇന്‍ഷുറന്‍സും ബന്ധുക്കള്‍ക്ക് ജോലിയും നല്‍കണം.

ഉത്തരവാദിത്തമാണ്

ഉത്തരവാദിത്തമാണ്

അതുമാത്രം പോരാ, രോഗം പടരാതെ ഉത്തരവാദിത്തത്തോടെ പൊതുസമൂഹം പെരുമാറുമ്പോഴാണ് ആശുപത്രികളില്‍ തിരക്ക് കുറയുന്നതും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കുന്നതും. അവരുടെ ആരോഗ്യവും ജീവനും നമ്മുടെ കൂടി ഉത്തരവാദിത്തമാണ്.
സുരക്ഷിതരായിരിക്കുക, ഉത്തരവാദിത്തത്തോടെ പെരുമാറുക.

രാമക്ഷേത്ര നിര്‍മ്മാണം; ഒന്നും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉവൈസി; മോദിയുടേത് സത്യപ്രതിജ്ഞ ലംഘനംരാമക്ഷേത്ര നിര്‍മ്മാണം; ഒന്നും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉവൈസി; മോദിയുടേത് സത്യപ്രതിജ്ഞ ലംഘനം

വസതി ഒഴിയുംമുമ്പ് ചായ സല്‍ക്കാരത്തിന് ക്ഷണിച്ച പ്രിയങ്ക ഗാന്ധിക്ക് ബിജെപി നേതാവിന്റെ മറുപടിവസതി ഒഴിയുംമുമ്പ് ചായ സല്‍ക്കാരത്തിന് ക്ഷണിച്ച പ്രിയങ്ക ഗാന്ധിക്ക് ബിജെപി നേതാവിന്റെ മറുപടി

പ്രതിരോധത്തിൽ മുന്നിലെന്ന് പ്രധാനമന്ത്രി; ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് വ്യാപിക്കുന്നത് ഇന്ത്യയിൽപ്രതിരോധത്തിൽ മുന്നിലെന്ന് പ്രധാനമന്ത്രി; ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് വ്യാപിക്കുന്നത് ഇന്ത്യയിൽ

English summary
Coronavirus Will Soon Spread To Health Workers, Alerted Muralee Thummarukudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X