കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: രോഗി മരിച്ചാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ?

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.

കൊറോണ വൈറസ് രോഗം ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

🔘 കോവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

🔘 മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികള്‍ നിയോഗിക്കണം.

coronavirus

🔘 മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പി.പി.ഇ. കിറ്റ് ഉപയോഗിക്കേണ്ടതാണ്.

🔘 സംസ്‌കാര വേളയില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

🔘 ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തായയിന് ശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രക്ച്ചര്‍ അണുവിമുക്തമാക്കണം.

🔘 കോവിഡ് 19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലത്തിലുള്ള അന്ത്യകര്‍മങ്ങള്‍ കുഴപ്പമില്ലെങ്കിലും ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

🔘 സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം.

🔘 മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

🔘 സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

ബിജെപിയോടൊപ്പം പോയ കോണ്‍ഗ്രസ് എംഎല്‍എയുടെ പണി പോയി; ഒടുവില്‍ അയോഗ്യനാക്ക് സ്പീക്കര്‍ബിജെപിയോടൊപ്പം പോയ കോണ്‍ഗ്രസ് എംഎല്‍എയുടെ പണി പോയി; ഒടുവില്‍ അയോഗ്യനാക്ക് സ്പീക്കര്‍

 ഒരു കൊറോണ കേസ് പോലുമില്ല: എന്തു കൊണ്ട് അന്‍റാര്‍ട്ടിക്കയില്‍ മാത്രം വൈറസ് ബാധയില്ല? ഒരു കൊറോണ കേസ് പോലുമില്ല: എന്തു കൊണ്ട് അന്‍റാര്‍ട്ടിക്കയില്‍ മാത്രം വൈറസ് ബാധയില്ല?

English summary
Corovid-19: these are the guidelines to be taken if the patient dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X