Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലാ കളക്ടര്‍ വെളിച്ചപ്പാടിനെപ്പോലെ പെരുമാറുന്നു : കൊച്ചി നഗരസഭ

കൊച്ചി: കൊച്ചി നഗരസഭയ്‌ക്കെതിരെ ആരോപണമുന്നയിച്ച ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ നഗരസഭ രംഗത്ത്. കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ കളക്ടര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഈഗോ മൂലമാണ് അദ്ദേഹം വെളിച്ചപ്പാടിനെപ്പോലെയാണ് പെരുമാറുന്നതെന്നും നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എബി സാബു പറഞ്ഞു.

ദുഷ്ടബുദ്ധിയോടെ പെരുമാറുന്ന കളക്ടര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെപ്പോലെ കളക്ടറുടേതും ദുഷ്ടബുദ്ധിയാണ്. നഗരസഭയെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പ്രവര്‍ത്തനം വിലയിരുത്തണം. ചട്ടം ലംഘിച്ച കളക്ടര്‍ക്കെതിരെ നടപടി വേണം ഇതുകാണിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കുമെന്നും എബി സാബു പറഞ്ഞു.

mg rajamanikam

കളക്ടര്‍ക്കെതിരെ നഗരസഭാ കൗണ്‍സില്‍ നിലപാടെടുത്തതാണ് കളക്ടറെ ചൊടുപ്പിച്ചതെന്നാണ് സാബുനിന്റെ വാദം. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുവെയുള്ള നിലപാട്. അതിനാലാണ് മുഖ്യമന്ത്രിക്ക് കത്തുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ കൗണ്‍സില്‍ ക്രിയാത്മകമല്ലെന്നും ജനങ്ങല്‍ വിഢികളായെന്നുമാണ് എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+